കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അനന്ദനാഗ് ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
ഹിസ്ബുള്‍ മുജാഹിദീനിലെ ഉയര്‍ന്ന കമാന്‍ഡര്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. വീടിനുള്ള ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്തെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മേഖലയിലെ ഇന്ററര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























