ഒരു തരത്തില്‍ ഞങ്ങളുടെ അച്ഛനും ഇതേ വിധിയാണ് നേരിട്ടത്; നിങ്ങളുടെവേദനയും ദുഃഖവും ഞങ്ങള്‍ മനസിലാക്കുന്നു; വികാരഭരിതയായി പ്രിയങ്ക ഗാന്ധി

പിതാവ് രാജീവ് ഗാന്ധിയുടെ മരണം ചൂണ്ടിക്കാണിച്ച് പുല്‍വാമ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. ഉത്തര്‍പ്രദേശിലെ ഷംലി ഗ്രാമത്തിലെത്തിയ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനും ജനറല്‍ സെക്രട്ടറിയും കൊല്ലപ്പെട്ട രണ്ട് ജവാന്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ഇരുവരും സിആര്‍പിഎഫ് ജവാന്‍ അമിത് കുമാര്‍ കോരിയുടെ വീട്ടിലെ പ്രാര്‍ത്ഥനാച്ചടങ്ങില്‍ പങ്കെടുത്തു.
പിന്നീട് ജവാന്‍ പ്രദീപ് കുമാറിന്റെ ബന്ധുക്കളുമായി സംസാരിച്ചു. മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയും ജവാനും ഒരേ വിധിയാണ് നേരിട്ടതെന്ന് രാഹുല്‍ ജവാന്റെ പിതാവിനോട് പറഞ്ഞു. ഒരു തരത്തില്‍ ഞങ്ങളുടെ അച്ഛനും ഇതേ വിധിയാണ് നേരിട്ടത്. നിങ്ങളുടെവേദനയും ദുഃഖവും ഞങ്ങള്‍ മനസിലാക്കുന്നു. രാഹുല്‍ ഗാന്ധി 1991 മെയ് 21ന് ചെന്നൈ ശ്രീപെരുമ്പുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍റ്റിറ്റിഇ നടത്തിയ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ചാവേറായി പൊട്ടിത്തെറിച്ച ധനുവിനൊപ്പം 14പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മുന്‍പ്രധാനമന്ത്രിയുടെ ശരീരം ചിന്നിച്ചിതറിയിരുന്നു. ഞങ്ങള്‍ക്ക് ദുഃഖമുണ്ട്, അതേ സമയം ഈ രാജ്യത്തെ ഒരു കുടുംബം മകന് സ്‌നേഹവും വിദ്യാഭ്യാസവും നല്‍കി എന്നതില്‍ അഭിമാനവുമുണ്ട്. മകന്‍ ആ സ്‌നേഹവും ജീവനും ഹൃദയവും രാജ്യത്തിന് നല്‍കി. ഞങ്ങള്‍ക്കിത് ഒരിക്കലും മറക്കാനാവില്ല. ഇന്ത്യ ഒറ്റ രാജ്യമാണ്. ഈ രാജ്യം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഈ രാജ്യം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.പ്രദീപ് കുമാറിന്റെ ചിത്രത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തുന്നു.കൊല്ലപ്പെട്ട ജവാന്‍ പ്രദീപ് കുമാറിന്റെ വിധവയോടും ബന്ധുക്കളോടുമൊപ്പം സമയം ചെലവിട്ട പ്രിയങ്ക അവരെ ആശ്വസിപ്പിച്ചു.പുല്‍വാമ ചാവേറാക്രമണത്തില്‍ മരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാരില്‍ 12 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയം പറയില്ലെന്നും സര്‍ക്കാരിനോടൊപ്പം നില്‍ക്കുമെന്നും പ്രിയങ്കഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു അതിനു പിന്നാലെയാണ് മരിച്ച ജവാന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി പ്രിയങ്ക എത്തിയത്.
https://www.facebook.com/Malayalivartha