ലക്ഷക്കണക്കിന് ആദിവാസികള്‍ വഴിയാധാരമായി; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നടത്തിയത് നെറികെട്ട വഞ്ചന; വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രീംകോടതി വിധി രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ലക്ഷക്കണക്കിനു പൌരന്മാരെ അഗതികളാക്കി മാറ്റും

ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന ആദിവാസികളെ പെരുവഴിയിലേക്ക് ഇറക്കിവിട്ടുകൊണ്ട് വനാവകാശ നിയമം നടപ്പാക്കുകയാണ് ഇന്ത്യയില്‍. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രീംകോടതി വിധി രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ലക്ഷക്കണക്കിനു പൌരന്മാരെ അഗതികളാക്കി മാറ്റും. കേന്ദ്ര സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം കളിച്ച കളിയുടെ കൂടെ ഫലമാണ് ഈ വിധി. ആദിവാസികളെ ഫലത്തില്‍ വഞ്ചിക്കുകയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്.
രാജ്യത്താകമാനമുള്ള പത്തു ലക്ഷത്തില്‍പരം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവ് വന്നിരിക്കുന്നത്. അവരില്‍ 894 ആദിവാസി കുടുംബങ്ങള്‍ കേരളത്തില്‍നിന്നുള്ളവരാണ്. ഇവരെയൊന്നടങ്കം ജൂലൈ 27നകം വനത്തില്‍നിന്ന് പുറത്താക്കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിച്ചിരിക്കുന്നത്.
വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഹർജിക്കാരുടെ പ്രധാന വാദം നിലവിലുള്ള നിയമം പരമ്പരാഗത വനമേഖലകളിലുള്ളവരുടെ അവകാശവാദങ്ങളെല്ലാം ഹനിക്കുന്നു എന്നതായിരുന്നു. അതേസമയം, വാദിച്ചു വാദിച്ച് ഇന്ത്യയിലെ ആദിമ ജനസമൂഹത്തെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയോടിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. നിക്ഷിപ്ത വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസികൾക്ക് ഭൂമി നൽകുന്നതിന് വനാവകാശ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തണമെന്ന ആദിവാസികളുടെ മുഖ്യആവശ്യം കേന്ദ്രസര്‍ക്കാര്‍ മുഖവിലയക്കെടുത്തില്ല.. ഇതു തള്ളുകയും സുപ്രീംകോടതിയില്‍ അവര്‍ നാടകം കളിക്കുകയും ചെയ്തതോടെ പുതിയ വിധി മൂലം സംസ്ഥാന സർക്കാരുകൾക്ക് ലക്ഷക്കണക്കിന് ആദിവാസികളെ ബലം പ്രയോഗത്തിലൂടെ പുറത്താക്കേണ്ടിവരും.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ആദിവാസികളെ വളരെയേറെ കഷ്ടപ്പെടുത്തുന്ന വനാവകാശ നിയമം പാസാക്കിയെടുത്തത്. ആന്ന് ഈ നിയമത്തെ എതിര്‍ത്ത പ്രതിപക്ഷത്തോടൊപ്പമായിരുന്നു ബിജെപി. പക്ഷേ, അതു വെറും രാഷ്ട്രീയ അഭ്യാസം മാത്രമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നടത്തിയ നാടകം വ്യക്തമാക്കി. കോടതിയില്‍ ഈ നിയമത്തെ പ്രതിരോധിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയാറായില്ല. കേസിന്റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിച്ചില്ല. ഇതുകൂടി പരിഗണിച്ചാണ് ജസ്റ്റീസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
ജൂലൈ 27-നു മുന്പ് ഉത്തരവ് നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നത്. ഇന്ത്യയിലെ 16 സംസ്ഥാനത്തുള്ള വനങ്ങളിൽ നിന്ന് ആദിവാസികളുൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് പുറത്താക്കണമെന്നാണ് വിധി. സംരക്ഷിത വനങ്ങളിൽ കുടിൽ കെട്ടിക്കഴിയുന്നവർ ഉൾപ്പെടെ ഒഴിപ്പിക്കപ്പെടും. ഇതു പ്രകാരം പത്തുലക്ഷത്തോളം വരുന്ന ആദിവാസികളാണ് തങ്ങളുടെ തനത് ആവാസ വ്യവസ്ഥയിൽ നിന്ന് പുറംതള്ളപ്പെടാന്‍ പോകുന്നത്.
കേസ് അടുത്തത് പരിഗണയ്ക്കെത്തുന്ന ജൂലൈ 27നു മുമ്പ് സംസ്ഥാന സർക്കാരുകൾ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. അതു നടപ്പാക്കാത്ത പക്ഷം ഗുരുതരമായ ആക്ഷേപമായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
ആദിവാസികൾക്ക് വനവിഭവങ്ങളുടെ മേൽ അവകാശം ഉറപ്പാക്കും എന്നു പ്രഖ്യാപിച്ചുകൊണ്ട് 2006ലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് എന്നാൽ സംരക്ഷണത്തിന്റെ ഭാഗമായി ഇവരുൾപ്പെടെ കുടിയിറക്കപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
ജൈവസമൂഹത്തില്‍നിന്നു പറിച്ചുമാറ്റുന്ന ആദിവാസി കുടുംബങ്ങളുടെ എണ്ണം ഇന്ത്യയില്‍ ഉയര്‍ന്നുവരികയാണ്. നാട്ടുവാസികളിലെ വമ്പന്മാരുടെ കാടുകയ്യേറ്റം പലവിധ ന്യായങ്ങള്‍ പറഞ്ഞ് ഒരു വശത്തു നടക്കുമ്പോഴാണ് മറുവശത്ത് ഇത്തരത്തില്‍ ആദിവാസകള്‍ അരക്ഷിതരാകുന്നത്.
https://www.facebook.com/Malayalivartha