ആ കുഞ്ഞ് ഇവിടെ വളരേണ്ട; ബ്രിട്ടനു പിന്നാലെ ഐഎസ് വധുവിനു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അമേരിക്കയും

പുകഞ്ഞ കൊള്ളി പുറത്ത് തന്നെ. ബ്രിട്ടനു പിന്നാലെ ഐഎസ് വധുവിനു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അമേരിക്കയും. അലബാമയില്‍ ജനിച്ച് 2014ല്‍ മാതാപിതാക്കളുടെ അനുവാദം കൂടാതെ സിറിയയിലെത്തി അമേരിക്കക്കാര്‍ക്കെതിരെ കൊലവിളി നടത്തിയ ഹുഡ മുത്താന എന്ന ഇരുപത്തിനാലുകാരിയെ അമേരിക്കയിലേക്കു തിരികെ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി.
അമേരിക്ക വിട്ട ശേഷം മൂന്ന് ഐഎസ് ഭീകരരെ വിവാഹം കഴിച്ച മുത്താനയ്ക്ക് ഒരു മകനുണ്ട്. മകനൊപ്പം അമേരിക്കയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണു മുത്താന. ഇത്തരത്തില്‍ കുഞ്ഞിനൊപ്പം മടങ്ങാന്‍ ശ്രമിച്ച ഷമീമ ബീഗം എന്ന ഐഎസ് പെണ്‍കുട്ടിയുടെ പൗരത്വം റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. മുത്താന അമേരിക്കന്‍ പൗരയല്ലെന്നു വ്യക്തമാക്കിയാണു നടപടി. മുത്താനയെ അമേരിക്കയില്‍ കയറ്റരുതെന്ന് ട്വിറ്ററിലൂടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് നിര്‍ദേശം നല്‍കി. വ്യക്തികളുടെ ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ പാടില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചു കൊണ്ടാണ് ട്രംപിന്റെ കര്‍ശന നടപടി. മുത്താനയ്ക്ക് അമേരിക്കന്‍ പൗരത്വമില്ലെന്നും നിയമപരമായി അമേരിക്കയിലേക്കു മടങ്ങാന്‍ കഴിയില്ലെന്നും മൈക്ക് പാപെ പിന്നീടു പ്രസ്താവന ഇറക്കി. 2014ല്‍ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായ മുത്താന വീട്ടുകാരുടെ സമ്മതം കൂടാതെയാണ് അമേരിക്ക വിട്ട് സിറിയയിലെത്തിയത്. അവിടെ എത്തിയതിനു പിന്നാലെ മൂന്നു സ്ത്രീകള്‍ക്കൊപ്പം അമേരിക്കന്‍ പാസ്‌പോര്‍ട്ട് കത്തിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് അമേരിക്കക്കാരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന വിവിധ വിഡിയോകളും മുത്താന സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്തുവിട്ടു.
സിറിയയിലും ഇറാഖിലും ഐഎസ് സ്വാധീനമുള്ള സമയത്ത് അവര്‍ക്കു വേണ്ടി നിരവധി പ്രചാരണപരിപാടികളാണ് മുത്താന നടത്തിയത്. ഇതിനിടെ മൂന്ന് ഐഎസ് ഭീകരര്‍ മുത്താനയെ വിവാഹം കഴിച്ചു. സിറിയയിലും ഇറാഖിയും ഐഎസിന്റെ ശക്തി ക്ഷയിച്ചതോടെയാണ് കുഞ്ഞിനൊപ്പം അമേരിക്കയിലേക്കു മടങ്ങാന്‍ മുത്താന നീക്കം തുടങ്ങിയത്. സമൂഹമാധ്യമങ്ങളാണ് തന്നെ വഴിതെറ്റിച്ചതെന്നും കുടുംബത്തിനും രാജ്യത്തിനും ഉണ്ടായ പ്രശ്‌നങ്ങളില്‍ തനിക്കു ഖേദമുണ്ടെന്നും മുത്താന പറഞ്ഞു. മുത്താന ന്യൂജഴ്‌സിയില്‍ ജനിച്ചതാണെന്നു തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. മുത്താനയ്ക്ക് നിയമപരമായി അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉണ്ട്. അവര്‍ നിയമം തെറ്റിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ നല്‍കണം. തെറ്റ് ചെയ്തുവെന്ന പേരില്‍ പൗരത്വം റദ്ദാക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha