ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവ; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവയാണെന്ന് ആരോപണവുമായി മുന്‍ ഭാര്യ റെഹം ഖാന്‍

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവയാണെന്ന് ഇമ്രാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്!രികെ ഇന്‍സാഫ് (പിടിഐ) സൈന്യത്തിന്റെ നിര്‍ദേശം ലഭിച്ചതിനുശേഷമാണു പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചു പ്രതികരിച്ചത്. അധികാരത്തിലെത്താന്‍ വേണ്ടി ആദര്‍ശങ്ങളിലും മിതവാദനയങ്ങളിലും വെള്ളം ചേര്‍ത്ത ഇമ്രാന്‍ ഇപ്പോള്‍ സൈന്യം പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതുപോലെ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതു പാക്ക് താല്‍പര്യങ്ങള്‍ക്ക് അനിവാര്യമാണെന്നും അവര്‍ പറഞ്ഞുപുല്‍വാമയില്‍ നടന്ന ഭീകരാക്രമണം 'നിഷ്ഠുര'മെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക്ക് ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ അറിയിച്ച യുഎസ്, ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. യുഎന്‍ പട്ടികയിലുള്ള ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെ രക്ഷാസമിതി പ്രമേയങ്ങള്‍ക്കനുസൃതമായി ശക്തമായ നടപടിയെടുക്കാന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്നു സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് റോബര്‍ട്ട് പല്ലാഡിനൊ അഭ്യര്‍ഥിച്ചു. ഭീകരര്‍ക്കു സംരക്ഷണം നല്‍കുന്നത് പാക്കിസ്ഥാന്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സും പറഞ്ഞു. സെനറ്റിലെ 20 അംഗങ്ങള്‍ പുല്‍വാമ അക്രമണത്തെ അപലപിച്ചു പ്രസ്താവനയിറക്കി. പുല്‍വാമ ആക്രമണത്തെ അപലപിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയോടും പാക്കിസ്ഥാനോടും സംയമനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു. യുഎന്‍ മനുഷ്യാവകാശ സമിതിയും ആക്രമണത്തെ അപലപിച്ചു
https://www.facebook.com/Malayalivartha