ഈ ആപ്പിനെ സൂക്ഷിക്കു..അല്ലെങ്കില്‍ പണികിട്ടും ; ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിക്കുകയാണ്. ഒപ്പം സാമ്പത്തിക തട്ടിപ്പുകളും. പണമിടപാടുകളെക്കുറിച്ചുള്ള രാജ്യത്തെ അവസാന വാക്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവസാനം പുറത്തിറക്കിയ മുന്നറിയിപ്പുകളിലൊന്ന് എനിഡെസ്‌ക് എന്ന ആപ്പിനെക്കുറിച്ചാണ്. ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും ഈ ആപ്പിനെ സൂക്ഷിക്കണമെന്നാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുവെന്നാണ് ബാങ്കിന്റെ കണ്ടെത്തല്‍.
ഉപയോക്താവില്‍ നിന്ന് വേണ്ടത്ര പെര്‍മിഷന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ എനിഡെസ്‌ക് സ്വകാര്യ ഡേറ്റയിലേക്കു കടന്നു കയറി യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (ഡജക) ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ പണം കവരുമെന്നാണ് ആര്‍ബിഐ പറയുന്നത്.റിസര്‍വ് ബാങ്ക്, 2019 ജനുവരി 10ന് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത് പണമിടപാടു നടത്തുന്ന ആപ്പുകള്‍ സൃഷ്ടിക്കുന്നവര്‍ കടുത്ത നിയന്ത്രണങ്ങളോടു കൂടിയെ അവയെ പൊതുജനത്തിന് നല്‍കാവൂ എന്നാണ്. രാജ്യത്തെ റീട്ടെയ്ല്‍ പണമിടപാടുകള്‍ നോക്കി നടത്തുന്ന നാഷണല്‍ പെയ്‌മെന്റ്‌സ് കമ്മിഷന്‍ ഓഫ് ഇന്ത്യയും (ചജഇക) സമാനമായൊരു നോട്ടിസ് ഇറക്കിയിരുന്നു. പണമിടപാട് ആപ്പുകള്‍ ഉപയോക്താക്കളുടെ ഫോണുകളിലും മറ്റുമുള്ള എന്തെല്ലാം ഡേറ്റയാണ് ചോദിക്കുന്നത് എന്നതില്‍ നിയന്ത്രണം വേണമെന്നാണ് അവരും പറഞ്ഞിരിക്കുന്നത്.ഉപയോക്താക്കളുടെ മേല്‍ മാത്രമല്ല തട്ടിപ്പുകാരുടെ കണ്ണ്, ഇന്ത്യന്‍ ബാങ്കുകളെയും അവര്‍ ലക്ഷ്യം വയ്ക്കുന്നുവെന്നും പറയുന്നു. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്കില്‍ നിന്ന് 940 ദശലക്ഷം രൂപയാണ് തട്ടിച്ചെയുത്തതത്. റൂപേ, വീസാ കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്താണ് ഈ തട്ടിപ്പു നടത്തിയത്. എന്നാല്‍, തങ്ങളുടെ ബാങ്കിങ് സിസ്റ്റം സുരക്ഷിതമാണെന്നും പെയ്‌മെന്റ് ഗെയ്റ്റ്‌വേയാണ് ഹാക്കു ചെയ്യപ്പെട്ടതെന്നും അതു കൊണ്ട് പേടി വേണ്ടെന്നും കോസ്‌മോസ് ബാങ്ക് നിക്ഷേപകരോടു പറഞ്ഞിരുന്നു.
നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ വോലറ്റുകളെയും ഓണ്‍ലൈന്‍ പണമിടപാടുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഹാക്കിങും ഒപ്പം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയുള്ള നീക്കങ്ങളും ദ്രുതഗതിയിലാണ് നീങ്ങുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. മൊബൈല്‍ ആപ് സുരക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ആപ്‌നോക്‌സ് പറയുന്നത് തങ്ങള്‍ പല യുപിഐ മൊബൈല്‍ ആപ്പുകളിലും ഭേദ്യത കണ്ടെത്തിക്കഴിഞ്ഞു എന്നാണ്. പക്ഷേ, ഓണ്‍ലൈന്‍ പണമിടപാടുകളില്‍ വേണ്ട കരുതലുകളെക്കുറിച്ച് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുകയും വേണമെന്നാണ് പറയുന്നത്. യുപിഐയില്‍ 129 ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ഇവയിലൂടെ 650 ദശലക്ഷം ഇടപാടുകള്‍ നടന്നിരിക്കുന്നു. ഏകദേശം 1 ട്രില്ല്യന്‍ രൂപയ്ക്കുള്ള പണമിടപാടുകളാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha