പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം വിതുമ്പുമ്പോള്‍ മോദി ഷൂട്ടിങ് തിരക്കില്‍;നാലാം മണിക്കൂറില്‍ മുതലകളെ കാണാന്‍ ബോട്ട് സവാരി;ലോകത്ത് ഏതെങ്കിലുമൊരു പ്രധാനമന്ത്രിയുണ്ടോ ഇങ്ങനെ? ‘ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് രംഗത്ത്. ഭീകരാക്രമണത്തില്‍ രാജ്യം വിതുമ്പുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആഞ്ഞടിച്ചു.
സൈനികര്‍ വീരമൃത്യു വരിച്ച സമയത്ത് ഇതൊന്നും അറിയാത്ത പ്രധാനമന്ത്രി ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ പ്രചരണ വീഡിയോയുടെ ചിത്രീകരണത്തില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും ഷൂട്ടിങ് തുടരുകയാണ് ചെയ്തത്.വൈകുന്നേരമാണ് അദ്ദേഹം ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ നിന്നും തിരിച്ചതെന്നും സുര്‍ജേവാല ഇതിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പറഞ്ഞു. മോദി കപട ദേശീയവാദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്ത് ഏതെങ്കിലുമൊരു പ്രധാനമന്ത്രിയുണ്ടോ ഇങ്ങനെ? ‘ സുര്‍ജേവാല ചോദിക്കുന്നു.
അധികാര മോഹിയായ മോദിക്ക് അതിര്‍ത്തിയിലെ പട്ടാളക്കാരുടെ ജീവനേക്കാള്‍ പ്രിയം തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു.
അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞതിന്റെ ദുഃഖത്തില്‍ രാജ്യം വിതുമ്പിയപ്പോള്‍ പ്രധാനമന്ത്രി കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വീഡിയോ ഷൂട്ടിങ്ങിലായിരുന്നു. ഇടയില്‍ മുതലകളെ കാണാന്‍ അദ്ദേഹം ബോട്ട് സവാരിയും നടത്തി. ഷൂട്ടിങ്ങ് വൈകിട്ട് ആറരയ്ക്കാണ് അവസാനിച്ചത്. തുടര്‍ന്നദ്ദേഹം ചായയും പലഹാരങ്ങളും കഴിക്കുന്നതിലേക്ക് തിരിഞ്ഞു. ഭീകരാക്രമണം നടന്നതിന്റെ നാലാം മണിക്കൂറിലായിരുന്നു ഇതെന്നത് പേടിപ്പെടുത്തുന്ന സത്യമാണ്. മോദി അദ്ദേഹത്തിന്റെ ബ്രാന്‍ഡിങ് നടത്താനുള്ള ശ്രമങ്ങളിലായിരുന്നു വ്യാപൃതനായത്.
ദേശീയതലത്തില്‍ ദുഃഖാചരണം നടത്താനും കേന്ദ്രം തയ്യാറായില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മോദി പിന്നെയും ഒരുമണിക്കൂര്‍ വൈകിയാണ് ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിക്കാനെത്തിയത്. ആസമയത്ത് അദ്ദേഹം ഝാന്‍സിയില്‍ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ഝാന്‍സിയില്‍മോദി ജനങ്ങളോട് വോട്ടപേക്ഷിക്കുകയും കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് പ്രകീര്‍ത്തിക്കുകയുമായിരുന്നു.
അനുശോചനത്തിന് ശേഷം മോദി സൗത്ത് കൊറിയയിലേക്ക് യാത്രതിരിച്ചതും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അതിര്‍ത്തിയിലെ സുരക്ഷാ വീഴ്ചയും ജവാന്മാരുടെ ശരീരം വ്യോമമാര്‍ഗം എത്തിക്കുന്നതിന് സര്‍ക്കാര്‍ മുതിരാതിരുന്നതും എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ആര്‍ഡിഎക്‌സും റോക്കറ്റ് ലോഞ്ചറുമായി തീവ്രവാദികള്‍ക്ക് എങ്ങനെ എത്താനായി? കനത്ത സുരക്ഷയുള്ള ദേശീയ പാതയില്‍ ബോംബ് നിറച്ച വാഹനം എങ്ങനെ എത്തി എന്നതടക്കമുള്ള ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. സൗദിയുമായുള്ള സംയുക്ത പ്രസ്താവനയില്‍ പാക് പിന്തുണയോടെ ജയ്ഷയും മസൂദ് അസറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉള്‍പ്പെടുത്താനുള്ള ധൈര്യം മോദിക്ക് ഉണ്ടാകാത്തതെന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു.
വീരമൃത്യു വരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവര്‍ക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തി.
https://www.facebook.com/Malayalivartha