കാശ്മീരില്‍ രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

കശ്മീരിൽ പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ ജയിഷെ മുഹമ്മദ് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താനാണ് പദ്ധതിയൊരുക്കുന്നുവെന്നാണ് റിപ്പോർട്ട്.
തീവ്രവവാദസംഘടനയായ തന്‍സീമില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ജമ്മുവിലെ ചൗകിബാല്‍, തങ്ദാര്‍ എന്നിവിടങ്ങളില്‍ പച്ച നിറത്തിലുള്ള സ്‌കോര്‍പ്പിയോയില്‍ ഐ ഇ ഡി ആക്രമണം നടത്താന്‍ തന്‍സീം വിഭാഗത്തില്‍പ്പെട്ടവര്‍ പദ്ധതിയൊരുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുല്‍വാമയില്‍ കഴിഞ്ഞാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പത് ജവാന്മാര്‍
വീരമൃത്യു വരിച്ചു. തുടര്‍ന്ന് ഒരാഴ്ച പിന്നിടുംമ്പോള്‍ ആണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് പുറത്തു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha