2019 ലേയും 2024 ലേയും തിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനം ബുക്ക് ചെയ്ത് വച്ചിരിക്കുകയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രതികരണം വാര്‍ഡ് ദാന ചടങ്ങിൽ

രണ്ട് തിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനം ബുക്ക് ചെയ്ത് വച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ബോളിവുഡ് താരം റിതേഷ് ദേശ്മുഖിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്‌നാവിസ്.മഹാരാഷ്ട്രയില്‍ നിന്നും ആരാകും അടുത്ത പ്രധാനമന്ത്രി ശരത് പവാറോ നിതിന്‍ ഗഡ്ഗരിയോ എന്നായിരുന്നു റിതേഷിന്റെ ചോദ്യം. 'ഇവിടെ അത്തരത്തില്‍ ഒരു ചോദ്യം ഉദിക്കുന്നേ ഇല്ല. കാരണം, പ്രധാനമന്ത്രി പദം നേരത്തെതന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് മാത്രമല്ല 2024ലെ തിരഞ്ഞൈടുപ്പിലേക്കും'.
അതൊക്കെയെങ്കിലും മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ പ്രധാനമന്ത്രി പദത്തില്‍ എത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി താന്‍ തന്നെയാകുമെന്നും ഫഡ്‌നാവിസ് പറയുന്നുണ്ട്.
വരുന്ന തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും ബിജെപിക്കും തുല്യമായി സീറ്റുകള്‍ ലഭിച്ചാല്‍ ആരേയാകും മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുക എന്നായിരുന്നു പിന്നീട് ഉയര്‍ന്ന ചോദ്യം. എന്നാല്‍, ചിലത് രഹസ്യമായി തന്നെ തുടരട്ടെ എന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി.
https://www.facebook.com/Malayalivartha