പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നല്‍കരുത്; പാക്കിസ്ഥാന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചു വിടണമെന്ന് നിതിന്‍ ഗഡ്കരി

പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ നിലപാട് ശക്തമാക്കാനൊരുങ്ങി വീണ്ടും ഇന്ത്യ. പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നല്‍കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നിലവില്‍ പാക്കിസ്ഥാന് നദീജലം വിട്ടുനല്‍കുന്നത് തടയണം. പാക്കിസ്ഥാന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചു വിടണമെന്നും ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു യോഗത്തില്‍ സംസാരിക്കവെ ഗഡ്കരി വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും 1960ല്‍ ഒപ്പുവച്ച സിന്ധു നദീജലകരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നാലു നദികളിലെ വെള്ളം പങ്കുവയ്ക്കാമെന്നു വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha