ജമ്മുകാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ

കാശ്മീരിലെ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടരുന്നു. കാശ്മീരിലെ സോപോറില്‍ ലക്ഷ്‍കര്‍ ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. കഴിഞ്ഞ ദിസവം പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നലെയാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പുല്‍വാമയ്ക്ക് സമീപ പ്രദേശമായ സോപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത് . വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോർട്ടുണ്ടായിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റുമുട്ടൽ .
https://www.facebook.com/Malayalivartha