നാല്‍പതിലേറെ ധീരജവാന്മാര്‍ ഭാരതത്തിന്റെ മണ്ണില്‍ എരിഞ്ഞുവീണ നികൃഷ്ടമായ പുല്‍വാമാ ഭീകര ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതും രാഷ്ട്രമാകെ കണ്ണുനീര്‍ തൂകുമ്പോള്‍ നരേന്ദ്ര മോദി എന്തു ചെയ്യുകയായിരുന്നു? തെളിവുകള്‍ പുറത്ത്

നാല്‍പതിലേറെ ധീരജവാന്മാര്‍ ഭാരതത്തിന്റെ മണ്ണില്‍ എരിഞ്ഞുവീണ നികൃഷ്ടമായ പുല്‍വാമാ ഭീകര ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതും രാഷ്ട്രമാകെ കണ്ണുനീര്‍ തൂകി. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നാടിന്റെ വീരപുത്രന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പക്ഷേ, ഒരാള്‍ മാത്രം ആ വിവരം അറിഞ്ഞിട്ടും വരാന്‍ പോകുന്ന തിരിഞ്ഞെടുപ്പില്‍ തനിക്കുവേണ്ടിയുള്ള പ്രചാരണ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നു. ആരാണെന്നോ ആ മനുഷ്യന്‍? മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോദി. ഈ വിവരം തെളിവ് സഹിതം പുറംലോകത്തോടു വിളിച്ചു പറയുകയായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേവാല.
പുല്‍വാമയില ഭീകരാക്രമണം നടന്നതിനുശേഷവും പ്രധാനമന്ത്രി നരേന്ദ്രമോഡി മണിക്കൂറുകളോളം ഷൂട്ടിങിലായിരുന്നു എന്നാണ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളള ഡോക്യുമെന്റിയില്‍ അഭിനയിക്കുകയായിരുന്നു പ്രധാനമന്ത്രി. വൈകിട്ട് 3.10ന് ആണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. ആ ദുരന്ത വാര്‍ത്ത ലോകം മുഴുവന്‍ പരന്നിട്ടും മോദി ഷൂട്ടിങ് നിര്‍ത്തി വെയ്ക്കാന്‍ തയ്യാറായില്ല. ആക്രമണം നടന്ന ശേഷവും മണിക്കൂറുകളോളം ഷൂട്ടിങ് തുടര്‍ന്നു. 6.45 വരെ മോദി പാര്‍ക്കിലുണ്ടായിരുന്നു. ജിം കോര്‍ബെറ്റ് പാര്‍ക്കിലെ മോദിയുടെ ചിത്രങ്ങള്‍ ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുര്‍ജേവാല പ്രദര്‍ശിപ്പിച്ചത്. രാജ്യം മുഴുവന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ നൈനിറ്റാള്‍ രാംനഗറില്‍ ഭക്ഷണവും കഴിച്ച് ആനന്ദിക്കുകയായിരുന്നു നരേന്ദ്ര മോദിയെന്നും സുര്‍ജേവാല ആരോപിച്ചു.
സൈന്യത്തെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ എന്നാണ് സുര്‍ജേവാലയുടെ ചോദ്യം. ഇന്ത്യയെ നടുക്കിയ ആ സംഭവത്തിന്റെ പേരില്‍ ദേശീയ ദുഃഖാചരണം നടത്തുവാന്‍പോലും മറന്നുപോയ പ്രധാനമന്ത്രി എന്നാണ് നരേന്ദ്ര മോദിയെ സുര്‍ജെവാല വിശേഷിപ്പിച്ചത്. അദ്ദേഹം ഉത്തരവാദിത്തം നിറവേറ്റാന്‍ മറന്നുപോവുകയായിരുന്നു.
രാജ്യം മുഴുവന്‍ ഞെട്ടലോടെയാണ് സുര്‍ജേവാലയുടെ ആരോപണം ശ്രവിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ അത് അത്യന്തം ദുഃഖകരമായ വാര്‍ത്തയായിപ്പോയി എന്നാണ് പലരും പറഞ്ഞത്. എന്നാല്‍, അപകടം മനസ്സിലാക്കിയ ബിജെപി വളരെ ശക്തമായാണ് സുര്‍ജേവാലയെ ആക്രമിക്കാനെത്തിയത്. രാജ്യസ്‌നേഹികള്‍ മോദിയെ വിമര്‍ശിച്ചുകൂടാ എന്ന പതിവ് പ്രയോഗങ്ങള്‍ തന്നെയായിരുന്നു അതില്‍ കൂടുതലും. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി ഇന്ത്യയുടെ പുറകില്‍ അണിനിരക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തനിനിറം വെളിപ്പെട്ടുവെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. സുര്‍ജേവാലയുടെ ആരോപണം കേട്ടാല്‍ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്നുവെന്നു തോന്നും. തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.
എന്നാല്‍, ബാലിശമായ തറുതല പറച്ചിലല്ലാതെ കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ ഒരു യുക്തിയും ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്കു പിന്നില്‍ അണിനിരക്കുക എന്നാല്‍ മോദിക്കു പിന്നില്‍ അണിനിരക്കണമെന്ന മുട്ടാപ്പോക്കിലേക്കാണ് ബിജെപി നിലകൊള്ളുന്നത് എന്നാണ് ഇതിനെക്കുറിച്ച് ഉയര്‍ന്ന പ്രസക്തമായ മറുപടി. ഭീകരരെ അമര്‍ച്ച ചെയ്യുമെന്നു പറഞ്ഞ് അധികാരത്തിലേറിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണ് കാണുന്നത്. സത്യത്തില്‍ ഈ സാഹചര്യത്തില്‍ മോദിയെ ന്യായീകരിക്കുന്നവരാണ് ദേശദ്രോഹം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍ ഉണ്ടാകുന്നത്,
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി ശ്രദ്ധിച്ചു നോക്കിയാല്‍ മറ്റൊരു കാര്യം മനസ്സിലാകും. ഭീകരാക്രമണത്തോട് ശരിയായ രീതിയില്‍ പ്രതികരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തെറ്റ് പറ്റി. സംഭവം നടന്ന് വളരെ നേരത്തിനു ശേഷവും അദ്ദേഹം ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ആയിരുന്നു എന്നു പറയുന്നത് നേരാണ്. അതു സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ വാര്‍ത്ത അറിഞ്ഞിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നത് വളരെ ലജ്ജാകരമായ വസ്തുതയാണ്.
ഭീകരാക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്നോ എന്നാണ് കേന്ദ്രമന്ത്രിയുടെ ചോദ്യം. മുട്ടാപ്പോക്ക് മറുപടിയ്ക്ക് നല്ല ഉദാഹരണമാണിത്. നേരത്തേ അറിഞ്ഞ് പ്രധാനമന്ത്രി സംഭവസ്ഥലത്തെത്തണമെന്നല്ല രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞത്. ആ സംഭവം ലോകമാകെ അറിഞ്ഞിട്ടും മണിക്കൂറുകളോളം നരേന്ദ്ര മോദി ജിം കോര്‍ബറ്റ് പാര്‍ക്കില്‍തന്നെ ആയിരുന്നു എന്നാണ്. സംഭവം നടന്നത് പകല്‍ 3.10ന്. വൈകിട്ട് 6.40 വരെ ചാനല്‍ സംഘത്തോടൊപ്പം നടന്ന് അദ്ദേഹം അഭിനയിച്ചു. ബോട്ടു യാത്ര ചെയ്തു. മുതലകളെ വീക്ഷിച്ചു. വൈകിട്ട് എഴു മണിക്ക് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍നിന്ന് ചായയും വടയും കഴിച്ചു. ഇതെല്ലാം ആരും നിഷേധിക്കുന്നില്ല.
അതേസമയം, ഇതിനിടയില്‍ ഉച്ചകഴിഞ്ഞ് പങ്കെടുക്കേണ്ടിയിരുന്ന രുദ്രപൂരിലെ റാലി പൊതുസ്ഥലത്തുള്ളതായതിനാല്‍ ഒഴിവാക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ വാര്‍ത്ത അതിനകം അദ്ദേഹം അറിഞ്ഞു എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. പൊതുസ്ഥലത്ത് ദുഃഖം പ്രടിപ്പിക്കണെന്നും മോദിക്കറിയാം. ഇതില്‍ മോദിയുടെ ഇരട്ടത്താപ്പും വഞ്ചനയും തെളിഞ്ഞുകാണാം. രഹസ്യമായി അദ്ദേഹം സിനിമാ അഭിനയം തുടരുകയും ചെയ്തു. മോദി ഹിമാലയത്തില്‍ താമസിച്ച കാലം അടിസ്ഥാനമാക്കി ഡിസ്‌കവറി ചാനല്‍ നിര്‍മ്മിക്കുന്ന പ്രത്യേക ഡോക്കുമെന്ററിക്കു വേണ്ടിയായിരുന്നു ചിത്രീകരണം. തിരഞ്ഞെടുപ്പിനു മുമ്പ് അത് പുറത്തുവരണമെന്ന അത്യാവശ്യമുണ്ടായിരുന്നു. അതാണ് രാജ്യം പൊട്ടിക്കരയുമ്പോഴും പ്രധാനമന്ത്രി അഭിനയത്തില്‍ മുഴുകാന്‍ കാരണം.
എന്തായാലും, മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാണെന്ന ഒറ്റക്കാരണം പറഞ്ഞ് എത്രകാലമാണ് ബിജെപി മുന്നോട്ട് പാവുക എന്ന ചോദ്യം രാജ്യമാകെ ഉയരുന്നുണ്ട്. പലരെയും ഇതിന്റെ പേരില്‍ ജയിലിടച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും ഇതിനെതിരേ കൂടുതല്‍ പ്രതികരണമുണ്ടാകാനാണ് സാദ്ധ്യത. മോദിയും ഇന്ത്യയും രണ്ടാണെന്നും പരസ്പര വിരുദ്ധമാണെന്നും വരും ദിനങ്ങളില്‍ വ്യക്തമാകുമെന്നും പ്രതികരണം വന്നു തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























