അസം റൈഫിള്‍സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍... മജിസ്‌ട്രേറ്റിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം

അസം റൈഫിള്‍സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മജിസ്‌ട്രേറ്റിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും വാറണ്ടില്ലാതെ എവിടെയും പരിശോധിക്കാനുള്ള അധികാരമാണ് നല്‍കിയത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്. അസം, അരുണാചല്‍ പ്രദേശ്, മണിപൂര്‍, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് അസം റൈഫിള്‍സിന്റെ പ്രവര്‍ത്തനമേഖല. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനും ക്രിമിനല്‍ പ്രൊസീജര്‍ പ്രകാരം അധികാരം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സി.ആര്‍.പി.സി സെക്ഷന്‍ 14, 47, 48, 49, 51, 53, 54, 149, 150, 151, 152 പ്രകാരമുള്ള അധികാരങ്ങളാണ് അസം റൈഫിള്‍സിന് നല്‍കിയത്. 41 പ്രകാരം ആരെയും അറസ്റ്റ് ചെയ്യാം എന്നും 47 എവിടെയും വാറണ്ടില്ലാതെ പരിശോധന നടത്താമെന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























