മോദിയോട് ആണോടോ കോണ്‍ഗ്രസെ നിങ്ങളുടെ കളി ; രാജ്യം തേങ്ങുമ്പോള്‍മോദി ചിത്രീകരണത്തിരക്കില്‍ ആയിരുന്നു എന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു; മോദി ജലപാനം പോലും നടത്തിയിട്ടില്ലന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ മോദി എന്തു ചെയ്യുകയായിരുന്നു എന്ന കോണ്‍ഗ്രസിന്റെ ചോദ്യം ഏറെ വിവാദങ്ങല്‍ക്ക് വഴി തെളിയിച്ചതായിരുന്നു. അതിനു പിന്നാലെയാണ് ചോദ്യത്തിനുള്ള വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിരിക്കുന്നത്. രാജ്യം തേങ്ങുമ്പോള്‍ മോദി ചിത്രീകരണത്തിരക്കില്‍ ആയിരുന്നു എന്ന കോണ്‍ഗ്രസ് വാദം പൊളിയുകയാണ് ഇപ്പോള്‍ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ വൈകിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുപിതനായിരുന്നുവെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിവരം അറിഞ്ഞശേഷം രുദ്രപുരിലെ റാലി റദ്ദാക്കിയ മോദി തുടര്‍ന്നുള്ള മണിക്കൂറുകള്‍ തുടര്‍ച്ചയായി ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി മാറ്റിവച്ചു.
ഈ സമയമത്രയും മോദി ജലപാനം പോലും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഈ മാസം 14ന് വൈകിട്ട് 3.10നാണ് ആക്രമണമുണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം 14ന് രാവിലെ ഏഴിനാണു മോദി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ എത്തുന്നത്. രാവിലെ 11.15യാടെ ജിം കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്കിലെത്തി. ടൈഗര്‍ സഫാരി, എക്കോടൂറിസം എന്നിവയുടെ ഉദ്ഘാടനത്തിനായി ഏകദേശം മുന്നു മണിക്കൂറോളം ചെലവഴിച്ചു. പിന്നീട് കലഗഡ്ഡില്‍നിന്നു ബോട്ടില്‍ ധികല വനമേഖലയിലേക്കു പോയി. ഉച്ചകഴിഞ്ഞ് രുദ്രപുരില്‍ റാലിയില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും ഭീകരാക്രമണത്തിന്റെ വാര്‍ത്ത അറിഞ്ഞതോടെ ഒഴിവാക്കി.വിവരം അറിഞ്ഞയുടന്‍ മോദി ഡല്‍ഹിയിലേക്കു തിരിക്കാന്‍ തീരുമാനിച്ചെങ്കിലും കാലാവസ്ഥ മോശം ആയത് കൊണ്ട് രാത്രി മാത്രമാണു യാത്ര ചെയ്യാനായത്. രാംനഗര്‍ ഗെസ്റ്റ് ഹൗസിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുമായി നിരന്തരം ഫോണില്‍ കാര്യങ്ങള്‍ തിരക്കി. പിന്നീട് റോഡ് മാര്‍ഗം ബറേലിയിലെത്തി, അവിടെനിന്നു രാത്രി വൈകി ഡല്‍ഹിയിലും. അതേസമയംപുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമാകെ തരിച്ചിരിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 44 ധീര ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം ഒറ്റക്കെട്ടായി ദുഃഖിച്ചിരിക്കുമ്പോള്‍ ജിം കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്കില്‍ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നു പ്രധാനമന്ത്രിയെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ആരോപിച്ചത്. മോദിയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ഹാജരാക്കിയായിരുന്നു ആരോപണം ഉന്നയിച്ചത് ഇതിനു പിന്നാലെയാണു പുതിയ വിവരങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിരിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ആരോപണത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി ഇന്ത്യയുടെ പുറകില്‍ അണിനിരക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തനിനിറം വെളിപ്പെട്ടുവെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്നോ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നായിരുന്നു മന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
https://www.facebook.com/Malayalivartha























