നരേന്ദ്രമോദി കളം മാറ്റുന്നു; ? പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരിയിലോ ശശിതരൂരിന്റെ തിരുവനന്തപുരത്തോ അദ്ദേഹം മത്സരിക്കണമെന്ന കാര്യം ഉന്നത ബി ജെപി വൃത്തങ്ങളുടെ പരിഗണനയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ സംസ്ഥാനത്തിൽ മത്സരിക്കുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ സംസ്ഥാനത്തിൽ മത്സരിക്കുമോ? പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരിയിലോ ശശിതരൂരിന്റെ തിരുവനന്തപുരത്തോ അദ്ദേഹം മത്സരിക്കണമെന്ന കാര്യം ഉന്നത ബി ജെപി വൃത്തങ്ങളുടെ പരിഗണനയിലുണ്ട്. ഇന്ത്യയിലെ ഏത് മണ്ഡലത്തിൽ നിന്നും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയാണ് മോദി.
ഒരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുമ്പോൾ സമീപ മണ്ഡലങ്ങളിലൊക്കെ അതിന്റെ അണുരണനങ്ങളുണ്ടാകും. അതായത് കന്യാകുമാരിയിൽ അദ്ദേഹം മത്സരിച്ചാൽ ബി ജെ പിയുടെ കാറ്റ് തിരുവനന്തപുരത്തേക്കും വീശും. തിരുവനന്തപുരത്ത് മത്സരിച്ചാൽ കന്യാകുമാരിയിലും സമീപ സ്ഥലങ്ങളിലും ബി ജെ പി കാറ്റടിക്കും. അതാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.
കേരളം ബിജെപിയെ സംബന്ധിച്ച് ബാലികേറാമലയാണ്. അവിടെ വേരുറപ്പിക്കണമെങ്കിൽ അത്രയും തലപ്പൊക്കമുള്ള ഒരു സ്ഥാനാർത്ഥി വരണം . അതിന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സാധ്യത മോദി തന്നെയാണ്. അങ്ങനെയൊരാളെ തിരുവനന്തപുരത്ത് ഇറക്കിയാൽ ഒന്നിൽ കൂടുതൽ സീറ്റ് കേരളത്തിൽ പിടിക്കാമെന്ന് ബിജെപി കരുതുന്നു.
കേരളത്തിൽ തെക്കൻ ജില്ലയിലെ ഒരു സീറ്റിൽ ബി ജെ പിക്ക് സാധ്യത കാണുന്നവർ നിരവധിയാണ് .അത് തിരുവനന്തപുരമാണ് . ഏഷ്യാനെറ്റിന്റെ സർവേ ഫലത്തിലും തെക്കൻ ജില്ലയിൽ ഒരു സീറ്റ് ഉറപ്പിച്ചിരുന്നു. അത് തിരുവനന്തപുരം തന്നെയാണ്. ശശിതരൂരിനെ പോലെ ഒരാൾ മത്സരിക്കുമ്പോൾ അന്തർ ദേശീയ പ്രശസ്തനായ ഒരു സ്ഥാനാർത്ഥി എതിരാളിയാകുന്നതിൽ ഒരു തെറ്റുമില്ല. സി പി ഐ സ്ഥാനാർത്ഥിയായി പരിഗണനയിലുള്ളത് ആനി രാജയുടെ പേരാണ്. ഇങ്ങനെ സംഭവിച്ചാൽ കേരളം അന്തർദേശീയ താരങ്ങളുടെ കളികളമായി മാറും.
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മോദി തന്നെയാണ്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തീരുമാനം ഇതിൽ നിർണായകമാണ്. അമിത് ഷാ തെക്കൻ സംസ്ഥാനങ്ങളിൽ മോദിയെ ഇറക്കാനുള്ള കൂടിയാലോചനകൾ നേരത്തെ തുടങ്ങി കഴിഞ്ഞു. മോദിയുടെ ഭൂരിപക്ഷം എന്നതിനെക്കാൾ തെക്കൻ സംസ്ഥാനങ്ങളിലെ ബി ജെ പിയുടെ വളർച്ചയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഏറെ നാളായി ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാൽ അതിന് കഴിയാത്ത സാഹചര്യമാണുള്ളത് . കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ഒ രാജഗോപാൽ ജയിച്ചെങ്കിലും അതിനെ ബിജെ പിയുടെ അക്കൗണ്ടായി ദേശീയ നേതൃത്വം കരുതിയിട്ടില്ല. ബി ജെ പിയുടെ മുതിർന്ന നേതാവാണ് രാജഗോപാൽ. എന്നാൽ നരേന്ദ്രമോദിയുമായി അദ്ദേഹത്തിനു പറയത്തക്ക ബന്ധമൊന്നുമില്ല . അദ്വാനി പക്ഷക്കാരനാണ് ഒ രാജഗോപാൽ.
ശബരിമലയിലാണ് ബി ജെ പിയുടെ പ്രതീക്ഷ. ഇതിൽ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും പ്രതീക്ഷ നൽകുന്ന മണ്ഡലം. നായർ സമുദായത്തിനാണ് തിരുവനന്തപുരത്ത് ഏറ്റവുമധികം വോട്ടുള്ളത്. എൻ എസ് എസിന്റെ വോട്ടുകൾ ഏറെ നിർണായകമാണ്. ജി. സുകുമാരൻ നായർ ബി ജെ പിയോട് പുലർത്തുന്ന കൂറ് എടുത്തു പറയേണ്ടതാണ്.
അതേസമയം കന്യാകുമാരി മണ്ഡലത്തിൽ ഒരു മത്സരത്തിന്റെ സാധ്യത പോലുമില്ല. പൊൻ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് കന്യാകുമാരി. അതിനിടെ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേ ബി ജെ പിക്ക് ആത്മവിശ്വാസം പകരുന്നു. 83. 89 % പേരാണ് നരേന്ദ്ര മോദിയെ പിന്തുണച്ചത്. എന്നാൽ 8-33%ത്തിന്റെ പിന്തുണ മാത്രമാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. എൻ ഡി എ സർക്കാരിന്റെ വിവിധ പദ്ധതികളിൽ ജനങ്ങൾ പൂർണ പിന്തുണയാണ് രേഖപ്പെടുത്തിയത്. യു പി എ സർക്കാർ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ഇപ്പോഴുമില്ല. മോദിക്ക് തന്നെയാണ് ഇപ്പോഴും മുൻതൂക്കം.
ദേശീയ തലത്തിലേക്ക് ഉയരുന്നത് കേരളമോ തമിഴ്നാടോ എന്ന ചോദ്യമാണ് ഉയരുന്നത്. അതോ വാരാണസിയിൽ തന്നെ അദ്ദേഹം രണ്ടാമൂഴത്തിന് ഇറങ്ങുമോ? അതോ രണ്ട് മണ്ഡലങ്ങളിൽ അദ്ദേഹം മത്സരിക്കുമോ? ഏതാനും ദിവസങ്ങൾക്കറിയാം തീരുമാനം.
https://www.facebook.com/Malayalivartha























