പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികള്‍ സാമൂഹിക ബഹിഷ്‌കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുപ്രീംകോടതി 10 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കി

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികള്‍ സാമൂഹിക ബഹിഷ്‌കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുപ്രീംകോടതി 10 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കി. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, മേഘാലയ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രിംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
സുപ്രീംകോടതി അഭിഭാഷകന്‍ താരിഖ് അദീബ് ആണ് വിഷയത്തില്‍ വ്യാഴാഴ്ച അടിയന്തിരഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ കാശ്മീരികളെയും ബഹിഷ്‌ക്കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തതാഗഥ റോയി നടത്തിയ വിവാദ ട്വീറ്റും സുപ്രിംകോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു.
സംസ്ഥാനങ്ങളില്‍ ആള്‍കൂട്ട ആക്രമണം കൈകാര്യം ചെയ്യാന്‍ നിയമിച്ച നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് കശ്മീരികള്‍ക്കെതിരായ അക്രമണ കേസുകളുടെയും ഉത്തരവാദിത്തമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സഹായം ആവശ്യമുള്ളവര്‍ക്ക് സമീപിക്കാന്‍ നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍നമ്പര്‍ വ്യാപകമായി പരസ്യപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. അടുത്ത ആഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.
"
https://www.facebook.com/Malayalivartha























