പാക്കിസ്ഥാന് മുട്ടിടിക്കുന്നു;വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേർന്നു ; ഇന്ത്യയുമായി യുദ്ധമോ സംഘർഷമോ ഉണ്ടായാൽ അത് നേരിടാൻ സജ്ജരായിരിക്കാൻ പാക് സെന്യത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് വിവരം

പാക്കിസ്ഥാന് മുട്ടിടിക്കുന്നു. പേടിച്ച വിറച്ച് പാക്കിസ്ഥാന്‍. ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നവെന്ന് ഭയന്ന് പാകിസ്താന് ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താൻ പ്രധാനമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശമെന്നാണ് വിവരങ്ങൾ. ഇന്ത്യയുമായി യുദ്ധമോ സംഘർഷമോ ഉണ്ടായാൽ അത് നേരിടാൻ സജ്ജരായിരിക്കാൻ പാക് സെന്യത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ആശുപത്രിക്ക് സൈനിക നേതൃത്വത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യം എത്തിയാൽ പരിക്കേൽക്കുന്ന സൈനികരെ ബലൂച് പ്രവിശ്യയിലെ സൈനികാശുപത്രിയിലേക്കാകും എത്തിക്കുക എന്നാണ് കരുതുന്നത്. സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള പ്രത്യാക്രമണം നേരിടാൻ തയ്യാറാവണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംഘങ്ങളായുള്ള കൂടിച്ചേരൽ ഒഴിവാക്കാനും ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബങ്കറുകൾ നിർമിക്കാനും രാത്രിയിൽ അനാവശ്യമായി ലൈറ്റുകൾ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതർക്ക് വിവരം കൈമാറാനും ജനങ്ങൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.
https://www.facebook.com/Malayalivartha























