പുല്‍വാമ ഭീകരാക്രമത്തെ തുടർന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തില്‍ വിശദീകരണം നല്‍കണം; കേന്ദ്രത്തിനും പത്ത് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ്

നാടിനെ നടുക്കിയ പുല്‍വാമ ഭീകരാക്രമത്തെ തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനും പത്ത് സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. കശ്മീരി വിദ്യാര്‍ത്ഥിരകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി ഉയരുന്ന ഭീഷണി, അതിക്രമം, വിലക്ക് തുടങ്ങിയവ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നോഡല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.അക്രമികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരമോന്നത കോടതി നിര്‍ദ്ദേശവും നല്‍കി.
പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഡെറാഡൂണിലടക്കം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ക്രൂരമായ മര്‍ദ്ദനമാണ് ഉണ്ടായത്. അതിക്രമങ്ങളെത്തുടര്‍ന്ന് നിരവധി കശ്മീരി വിദ്യാര്‍ത്ഥികളാണ് ഉത്തരാഖണ്ഡില്‍നിന്ന് പലായനം ചെയ്തത്. മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ജമ്മു കശ്മീരിലേക്ക് തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.
പുല്‍വാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രൂരമായ ആക്രമണമാണുണ്ടായത് . ഡെറാഡൂണിലാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. അതിക്രമങ്ങളെത്തുടര്‍ന്ന് നിരവധി കശ്മീരി വിദ്യാര്‍ത്ഥികളാണ് ഉത്തരാഖണ്ഡില്‍നിന്ന് പലായനം ചെയ്തത്. ഇതേതുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുന്നൂറിലധികം കശ്മീരി വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു.
എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കുനേരെ യാതൊരു അക്രമങ്ങളും നടന്നിട്ടില്ലെന്നും കോളേജുകളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നുമാണ് ആക്രമണ വാര്‍ത്തകളെ തള്ളി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചത്.
മുതിര്‍ന്ന അഭിഭാഷകനായ താരിഖ് അദീപാണ് ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ബീഹാര്‍, മേഘാലയ, ചത്തീസ്ഗഡ്, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയില്‍ വിഷയമെത്തിയിട്ടും അദ്ദേഹം പുലര്‍ത്തുന്ന മൗനത്തെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























