മോദിയുടെ നെഞ്ച് ആരാണ് അളന്നതെന്ന് മനസ്സിലാവുന്നില്ല; പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല കാണുന്നത്; ഭീകരാക്രമണത്തോടുള്ള മോദിയുടെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിങ്ങ്

കശ്മീരിലുണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവും രാജ്യസഭാംഗവുമായ ദിഗ്‌വിജയ് സിങ്ങ്. പ്രധാനമന്ത്രി അർഹിക്കുന്ന ഗൗരവത്തോടെയല്ല ആക്രമണത്തെ സമീപിച്ചതെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
മോദിയുടെ നെഞ്ച് ആരാണ് അളന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല കാണുന്നത്. ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നപ്പോള്‍ അദ്ദേഹം ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. അടിയന്തരമായി അദ്ദേഹം ഡൽഹിയിൽ ല്‍ഹിയിലേക്ക് തിരിച്ചു വരികയായിരുന്നു ചെയ്യേണ്ടത്. അടിയന്തര മന്ത്രിസഭാ യോഗം വിളിക്കുകയും ദു:ഖാചരണം നടത്തുകയും ചെയ്യണമായിരുന്നു അദ്ദേഹം'- സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.
350 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിക്കപ്പെടാതെ കടത്താനായത് ഗൗരവതരമായ സുരക്ഷാ വീഴ്ചയാണ്. ഇതിനൊന്നും കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല - അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് കോണ്‍ഗ്രസായിരുന്നുവെന്നും എന്നാല്‍ ഭീകരാക്രമണങ്ങളെ ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























