ജാതി അടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കുകളൊന്നും ആരുടേയും സ്വന്തമല്ല; ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി

ജാതി അടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കുകളൊന്നും ആരുടേയും സ്വന്തമല്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി.നിതീഷ് കുമാര്‍ ഇല്ലാതായതോടെ മഹാസഖ്യത്തിന്‍റെ പ്രസക്തി തന്നെ നഷ്ടമായി. അത് 2014ൽ തെളിഞ്ഞതാണെന്നും സുശീൽ കുമാര്‍ മോദി വ്യക്തമാക്കി. നിതീഷ് കുമാറിനുള്ള ജനപിന്തുണയാണ് 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് നേട്ടമായത്. അദ്ദേഹം ബിജെപിക്കൊപ്പം തിരിച്ചെത്തിയതോടെ മഹാസഖ്യത്തിന്‍റെ സാധ്യതകൾ അടഞ്ഞുവെന്നും സുശീൽ കുമാര്‍ മോദി പറഞ്ഞു.
ജാതി വോട്ടുബാങ്ക് പറഞ്ഞ് ഇനിയും ലാലു പ്രസാദ് യാദവിന് മുന്നോട്ടുപോകാനാകില്ലെന്നും സുശീൽ മോദി പറയുന്നു. 2009ൽ അനുകൂല തരംഗമില്ലാതെ തന്നെ ബിജെപി-ജെഡിയു സഖ്യം 32 സീറ്റിൽ വിജയിച്ചിട്ടുണ്ട്. ഇത്തവണ മോദി തരംഗവും നിതീഷ് കുമാറിന്‍റെ പ്രതിഛായയും ചേരുമ്പോൾ ബീഹാറിൽ ബിജെപിക്ക് ആശങ്കകളില്ലെന്ന് സുശീൽ കുമാര്‍ മോദി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























