വിമാനത്തിന്റെ ശബ്ദം പോലും ഭീതി ഉളവാക്കുന്നു, യുദ്ധപ്പേടിയില്‍ ഉറക്കം നഷ്ട്രപ്പെട്ട് പാകിസ്ഥാന്‍ ; ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍

ഇന്ത്യ പണിതുടങ്ങിയന്ന് പേടിച്ച് വിറച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ ആശുപത്രികള്‍ വരെ സജ്ജമാക്കി കാത്തിരിക്കുകയാണ്. ഇന്തയയോട് കളിച്ചാല്‍ കളിപഠിപ്പിക്കുമെന്ന് പാവം ഇമ്രാന്‍ അറിയാന്‍ കുറച്ചു വൈകി പോയി. സമ്പത്തികമായും സൗഹ്യദപരമായും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായ പാകിസ്ഥാനെ മറ്റു രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പാകിസ്ഥാന്‍ നേരിടുന്നത്.
പാക് പോര്‍ വിമാനങ്ങള്‍ പരീക്ഷണ പറക്കലിന് ഇറങ്ങിയപ്പോള്‍ സോണിക് ബൂം ശബ്ദം കേട്ട് യുദ്ധം തുടങ്ങിയെന്ന് കരുതി പ്രാണരക്ഷാര്‍ത്ഥം തലങ്ങും വിലങ്ങും ഓടി പാക്കിസ്ഥാനികള്‍. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആകാശത്ത് സ്ഫോടന ശബ്ദം കേട്ടെന്നും ഭൂമി കുലുങ്ങിയതു പോലെ തോന്നിയെന്നുമൊക്കെ പറഞ്ഞ് ട്വീറ്റ് ചെയ്ത് ജനങ്ങള്‍പാക് മാധ്യമങ്ങളില്‍ നിറയെ യുദ്ധം നിഴലിച്ചു നില്‍ക്കുന്നു. ഇന്ത്യയുടെ നീക്കം എന്തെന്ന് ഇപ്പോഴും പാകിസ്ഥാനികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുദ്ധഭീതിയില്‍ നടുങ്ങി ഉറക്കം നഷ്ടപ്പെട്ട് അലയുകയാണ് പാക്കിസ്ഥാനികള്‍. പാകിസ്ഥാന്‍ ഇന്ത്യക്കുനേരെ നടത്തിയ പല ഭീകരക്രമണങ്ങളുംപത്താന്‍കോട്ടിലെ തീവ്രവാദ ആക്രമണം ഉള്‍പ്പെടെ
ഇന്ത്യ സഹിച്ചു. എന്നാല്‍ അതുപോലെ അല്ല പുല്‍വമായിലെ 40 പേരുടെ ജീവന്‍. പാകിസ്ഥാനുമായി സൗഹ്യദ ബന്ധം സൂക്ഷിച്ച ഇന്ത്യക്ക് പുല്‍വാമ ആക്രമണം അപ്രത്യക്ഷിതമായി കിട്ടിയ അടിയായിരുന്നു അതിന് ഇന്ത്യ പകരം ചോദിക്കുമെന്ന് പാക്കിസ്ഥാന് ഉറപ്പിക്കുന്നു. തന്നത് ഒരു ഇരട്ടിയായിതിരിച്ചു തരുമെന്ന് ഇന്ത്യയും പറയുന്നുഅതുകൊണ്ട് തന്നെ ഏത് സമയവും ഒരു യുദ്ധമുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇറാനേയും അഫ്ഗാനിസ്ഥാനേയും കൂടെ കൂട്ടിയുള്ള ഇന്ത്യന്‍ ആക്രമണം. അതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്റെ കൈയില്‍ ആയുധമൊന്നുമില്ല എന്നതും പാകിസ്ഥാനെ പ്രതിസന്ധിയിലാക്കുന്നു.
എന്നാല്‍ സിയാല്‍കോട്ട് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങളുടെ സോണിക് ബൂം ശബ്ദം കേട്ട ജനം ഭയന്നുവിറച്ചു. ആകാശത്തു നിന്നു പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുവെന്നാണ് സിയാല്‍കോട്ട് സ്വദേശികള്‍ പറഞ്ഞത്. ഭൂമികുലുങ്ങുന്നത് പോലെ തോന്നിയെന്നും ചിലര്‍ പ്രതികരിച്ചത്. ഇന്ത്യ യുദ്ധം തുടങ്ങിയെന്ന വിലയിരുത്തലില്‍ ജനങ്ങള്‍ ഭയന്ന് വിറിച്ചു. ഇത് പാകിസ്ഥന്‍ ഭരണകൂടത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.
എന്തായാലും പാകിസ്ഥാന്റെ കള്ളി വെളിച്ചത്തായപ്പോള്‍ മനപ്പൂര്‍വ്വം ഉഴപ്പുന്നു. ഏതു നിമിഷവും ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് ഭയന്ന് പാക്കിസ്ഥാന്‍ മുന്നോട്ട് പോകുകയാണ്. രാജ്യത്തെ സോഷ്യല്‍മീഡിയയും മുന്‍നിര മാധ്യമങ്ങളുമെല്ലാം ഇന്ത്യ ആക്രമിക്കുമെന്ന സൂചനകള്‍ നല്‍കുന്നു. ഇതിനിടെയാണ് സൈനിക അഭ്യാസം പാക്കിസ്ഥാന്‍ നടത്തിയത്. ഇത് പുവാലാവുകയും ചെയ്തു. യുദ്ധത്തോടുള്ള ജനങ്ങളുടെ ഭീതിയാണ് വ്യോമപ്രകടനം തെളിയിച്ചത്. പോര്‍വിമാനങ്ങള്‍ ഒന്നിച്ചു പറന്നപ്പോള്‍ സംഭവിച്ചതാണ് സോണിക് ഭൂം ശബ്ദം. എന്നാല്‍ യുദ്ധം തുടങ്ങിയെന്ന് ചില പാക്കിസ്ഥാനികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങള്‍ ഒന്നടങ്കം ഭീതിയിലായി. പാക്കിസ്ഥാന്റെ തന്നെ രണ്ട് പോര്‍വിമാനങ്ങളാണ് സിയാല്‍കോട്ടിനു മുകളില്‍ വ്യോമനിരീക്ഷണം നടത്തിയത്. ഇന്ത്യന്‍ നീക്കങ്ങളെ ഭയന്നായിരുന്നു ഇതും. സിയാല്‍കോട്ടിനു മുകളില്‍ രണ്ടു പോര്‍വിമാനങ്ങള്‍ നിരീക്ഷണം നടത്തിയതായി പാക് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. ഇത് യുദ്ധ വിമാനങ്ങളുടെ സഞ്ചാര പഥങ്ങളില്‍ സര്‍വ്വ സാധാരണമാണ്. അതുകൊണ്ടാണ് സോണിക് ബൂമിനെ യുദ്ധവുമായി ആളുകള്‍ കൂട്ടിക്കെട്ടി സംശയിച്ചത്. ജനങ്ങളുടെ യുദ്ധഭീതി തിരിച്ചറിഞ്ഞതോടെ പാക്കിസ്ഥാന്‍ പരസ്യ പ്രതികരണവുമായി എത്തി. ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുകയല്ലെന്ന് പാക്കിസ്ഥാന്‍ സൈന്യം വിശദീകരിച്ചു. സൈനികവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ത്യയാണ് യുദ്ധഭീഷണി മുഴക്കുന്നതെന്നും ഏത് ആക്രമണത്തെയും സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പാക് സൈനികവക്താവിന്റെ പ്രതികരണം. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്ഐ.യ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അക്രമത്തെ അപലപിച്ച് ഐക്യരാഷ്ട്ര രക്ഷാ സഭയുടെ പ്രമേയവും എത്തി. ജെയ്ഷെ മുഹമ്മദിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ ജെയ്ഷെയുടെ ആസ്ഥാനം പാക് സൈന്യം പിടിച്ചെടുത്തു. അങ്ങനെ അനിവാര്യമായ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍.പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവുനല്‍കാന്‍ തയ്യാറായാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതിനുനേരെ കടുത്തഭാഷയില്‍ പ്രതികരിക്കുകയുംചെയ്തു. ജെയ്‌ഷെയുടെ ബഹവല്‍പുരിലെ ആസ്ഥാനത്തിന്റെയും ക്യാമ്പസിന്റെയും നിയന്ത്രണം പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി. അറുനൂറോളം വിദ്യാര്‍ത്ഥികളും എഴുപതോളം അദ്ധ്യാപകരും ക്യാമ്പസിന്റെ ഭാഗമാണ്. ഇപ്പോഴത്തെ ക്രമീകരണങ്ങളുടെ ഭാഗമായി ക്യാമ്പസിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിട്ടുണ്ട്.ഇതിനു പുറമേ ക്യാമ്പസിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പഞ്ചാബ് പൊലീസിനെ നിയോഗിച്ചതായും പ്രസ്താവന വ്യക്തമാക്കുന്നു. കൊടുംഭീകരന്‍ മസൂദ് അസര്‍ നേതൃത്വം നല്‍കുന്ന ജെയ്‌ഷെ മുഹമ്മദാണ് പുല്‍വാമയില്‍ ദിവസങ്ങള്‍ക്കുമുമ്പു നടന്ന ഭീകരാക്രമണത്തിനു ചരടുവലിച്ചതെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. എന്തായാലും തിരിച്ചടിക്കുമെന്ന് ഇന്ത്യ ഉറപ്പിച്ച്് തന്നെയാണ് പറഞ്ഞിരിക്കുന്നത് അത് നടപ്പാക്കുകയും ചെയ്യും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്് അടി വരുന്ന വഴി ഏതെന്നുമാത്രം ഇനി അറിഞ്ഞാല്‍ മതി.
https://www.facebook.com/Malayalivartha























