തമിഴ്‌നാട്ടില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാര്‍ അപകടത്തില്‍ എ.ഐ.എ.ഡി.എം.കെ എം.പിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാര്‍ അപകടത്തില്‍ എ.ഐ.എ.ഡി.എം.കെ എം.പി മരിച്ചു. വില്ലുപുരം പാര്‍ലമന്റെ് മണ്ഡലത്തിലെ എം.പി എസ്. രാജേന്ദ്രന്‍(62) ആണ് മരിച്ചത്. തിന്തിവനത്തിലേക്കുള്ള യാത്രക്കിടെ വില്ലുപുരത്ത് കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ തലക്കും നെഞ്ചിലും പരിക്കേറ്റ രജേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ െ്രെഡവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha























