"ഒരു പ്രധാനമന്ത്രിയും ഇത്ര തരംതാണിട്ടില്ല"; രാജീവ് ഗാന്ധിക്കെതിരെയുള്ള പരമാര്‍ശത്തിൽ നരേന്ദ്ര മോദിയെവിമർശിച്ച് ദില്ലി സര്‍വകലാശാലയിലെ അധ്യാപകര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജീവ് ഗാന്ധിക്കെതിരെയുള്ള പരമാര്‍ശത്തെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ദില്ലി സര്‍വകലാശാലയിലെ അധ്യാപകര്‍. സര്‍വകലാശാലയിലെ 207 അധ്യാപകരുടെ സംയുക്ത പ്രസ്താവനയലാണ് നരേന്ദ്ര മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.
രാജീവ് ഗാന്ധി ഭ്രഷ്ടാചാരി (അഴിമതിക്കാരൻ) നമ്പർ 1 ആയി മരിച്ച് പോയെന്നാണ് മുന്‍ പ്രധാനമന്ത്രിയെ കുറിച്ച് മോദി പറഞ്ഞത്. റഫാൽ ഇടപാടിനെച്ചൊല്ലി ആരോപണങ്ങളുയർത്തി തന്‍റെ പ്രതിച്ഛായ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നായിരുന്നു മോദിയുടെ ആരോപണം.
''നിങ്ങളുടെ അച്ഛനെ സഹപ്രവർത്തകർ മിസ്റ്റർ ക്ലീൻ എന്ന് വിളിച്ചേക്കാം. പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് ഭ്രഷ്ടാചാരി നം. 1 എന്ന ദുഷ്പേരോടെയാണ്'', എന്നായിരുന്നു ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചത്.
രാജ്യത്തിന് വേണ്ടി ജീവന്‍ തൃജിച്ച ഒരാള്‍ക്കെതിരെ ഇത്രയും മോശമായ പരാമര്‍ശങ്ങള്‍ നടത്തി പ്രധാനമന്ത്രി സ്ഥാനത്തിന്‍റെ വില മോദി കളഞ്ഞുവെന്ന് അധ്യാപകരുടെ കുറിപ്പില്‍ പറയുന്നു. ഒരു പ്രധാനമന്ത്രിയും ഇത്ര തരംതാണിട്ടില്ലെന്നും വിമര്‍ശിക്കുന്നു. അധ്യാപകരുടെ കുറിപ്പ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha