Widgets Magazine
23
Feb / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ 24കാരിയും കാമുകനും റിമാന്റിൽ; പ്രവാസി ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് ഇഷ്ടം കാമുകനൊപ്പം പോകാൻ: ബംഗളൂരുവിലും, എറണാകുളത്തും ഭാര്യാഭർത്താക്കന്മാരെപോലെ കറങ്ങിനടന്ന ഇരുവർക്കും പൂട്ട് വീണത് കാമുകൻ ഫോൺ ഓണാക്കിയതോടെ- ഭാര്യക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ട, ഡിവോഴ്സിന് തയ്യാറെന്ന് പ്രവാസി


ഇതാണ് മോദി! ട്രംപിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത് അത്യാഡംബര ഹോട്ടൽ; ചാണക്യ സ്യൂട്ടില്‍ ഒരു രാത്രിയ്ക്ക് നല്‍കേണ്ട വാടക കേട്ടാൽ ഞെട്ടും


വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു...


ട്വിസ്റ്റുകൾ ഒന്നുമില്ല മോഹന്‍ലാലിന് അരികില്‍ മഞ്ജു എത്തി; പ്രേക്ഷകരുടെ വിധി നടപ്പിലാക്കി ബിഗ് ബോസ്; ഇനി അങ്കപൂരവുമായി ബിഗ്‌ബോസ് വീട്


സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്‌‌‌‌‌

സർക്കാരിന്റെ അടുത്ത ലക്‌ഷ്യം സാമ്പത്തിക സംവരണം ആയിരിക്കുമെന്ന് വ്യക്തമായ സൂചന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നൽകി..നിയമം പ്രാബല്യത്തിൽ വന്നാൽ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ലഭിക്കും

19 AUGUST 2019 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

അഡ്വ. വിദ്യാറാണി ലെവല്‍ വേറെ... വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ അറിയാതെ പോകരുത് അഡ്വ. വിദ്യാറാണിയെ; ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍...

ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു...കാര്‍ അമിത വേഗതയിലായതിനാല്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

പൗരത്വ നിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം... പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു

വടക്കന്‍ കാശ്മീരില്‍ വെടിക്കോപ്പുകളുമായെത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു


ഇനി ഇന്ത്യയിൽ ജാതിസംവരണമില്ല പകരം സാമ്പത്തിക സംവരണം നടപ്പിൽ വരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏർപ്പാടാക്കുമെന്നത് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണ് ...സർക്കാരിന്റെ അടുത്ത ലക്‌ഷ്യം ഇതായിരിക്കുമെന്ന വ്യക്തം,ആയ സൂചനയാണ് ഇപ്പോൾ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നൽകിയിരിക്കുന്നത് ..
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്ന
ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.......

ഇപ്പോള്‍ സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണവും, പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 16% സംവരണവും നല്‍കുന്നുണ്ട്. നിലവില്‍ സംവരണം 49 ശതമാനമാണ്. ഇനി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 % സംവരണം കൂടി നല്‍കുമ്പോള്‍ ആകെ സംവരണം 59% ആകും. പക്ഷേ സാമ്പത്തിക സംവരണം സംവരണ നടപടികളുടെ അളവുകോലായെടുക്കുന്നതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഭരണഘടനപ്രകാരം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ എസ്ടി), മറ്റു പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) തുടങ്ങിയവരെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കുറിച്ച് ഭരണഘടനയില്‍ എവിടെയും പ്രതിപാദിക്കുന്നില്ല. പുതിയ ബില്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തും

ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസ് സംഘടിപ്പിച്ച പരിപാടിയിലാണ് മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കലെന്ന സൂചന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്

റിസര്‍വേഷനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ അതിനെതിരെ സംസാരിക്കുന്നവരുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതു പോലെ സംവരണത്തെ എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ വികാരം കൂടി മാനിക്കണം. സംവരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോഴൊക്കെ ശക്തമായ പ്രതികരണങ്ങളാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ടുളള ചര്‍ച്ചയാണ് അനിവാര്യം.

ആര്‍എസ്എസും ബിജെപിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും വ്യത്യസ്തമാണെന്നും ഒന്നു ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റൊന്നില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ആര്‍എസ്എസ് ഉന്നയിച്ചുവരുകയാണ്.

രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആര്‍എസ്എസ് അജണ്ടകകള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമെല്ലാം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായിരുന്നു.

അതേസമയം കേരളത്തിലെ പ്രത്യേക സാമൂഹിക സാഹചര്യത്തിൽ കേന്ദ്ര നിയമത്തിലെ മാനദണ്ഡങ്ങൾ അതേപടി പകർത്തേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കേന്ദ്ര മാനദണ്ഡ പ്രകാരം സാമ്പത്തികസംവരണത്തിന് അർഹത നേടാനുള്ള വാർഷിക കുടുംബ വരുമാന പരിധി 8 ലക്ഷം രൂപയാണ്. ഇത് ആറോ,​ ഏഴോ ലക്ഷമായി കുറച്ചാൽ ഈ വിഭാഗങ്ങളിലെ കൂടുതൽ ദരിദ്ര വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

അപേക്ഷകന്റെ വീടിന്റെ വിസ്തൃതി 1000 ചതുരശ്ര അടിയിൽ താഴെയായിരിക്കണമെന്നതാണ് കേന്ദ്ര നിയമത്തിലെ മറ്റൊരു വ്യവസ്ഥ. സംസ്ഥാനത്ത് സാമ്പത്തിക സംവരണത്തിന് അർഹതയുള്ള പലർക്കും ഇതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കപ്പെടാതിരിക്കാൻ ഈ പരിധി 1200 ചതുരശ്ര അടി വരെയായി ഉയർത്താനാണ് ആലോചിക്കുന്നത്.

സ്വന്തമായുള്ള ഭൂമിയുടെ വിസ്തൃതി അഞ്ചേക്കർ വരെയാകാമെന്നതാണ് കേന്ദ്ര നിയമത്തിലെ മൂന്നാമത്തെ വ്യവസ്ഥ. ഈ പരിധിയിൽ കുറവ് വരുത്തേണ്ടതുണ്ടോ എന്ന കാര്യവും സർക്കാർ പരിഗണിക്കും. ഇപ്പോൾ ഓരോ സംസ്ഥാനത്തും പിന്തുടരുന്ന സംവരണ രീതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ,​ സാമ്പത്തിക സംവരണത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഒാരോ സംസ്ഥാനത്തിനും അനുയോജ്യമായ മാറ്റം കൊണ്ടുവരാമെന്ന് കേന്ദ്ര നിയമത്തിൽ പറയുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ 24കാരിയും കാമുകനും റിമാന്റിൽ; പ്രവാസി ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് ഇഷ്ടം കാമുകനൊപ്പം  (13 minutes ago)

ഇതാണ് മോദി! ട്രംപിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത് അത്യാഡംബര ഹോട്ടൽ; ചാണക്യ സ്യൂട്ടില്‍ ഒരു രാത്രിയ്ക്ക് നല്‍കേണ്ട വാടക കേട്ടാൽ ഞെട്ടും  (18 minutes ago)

"എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്"...നിഷ്കളങ്കനായി ഏഴുവയസുകാരൻ കണ്ണീരണിഞ്ഞ് രണ്ടമ്മമാർ...പുതുവർഷത്തെ മറ്റൊരു അവയവദാന വാർത്തകൂടി മാധ്യമങ്ങളിൽ നിറയുന്നു  (29 minutes ago)

വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു...  (33 minutes ago)

കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീയില്‍ വനം വാച്ചര്‍മാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം വകുപ്പ് മന്ത്രി  (41 minutes ago)

ട്വിസ്റ്റുകൾ ഒന്നുമില്ല മോഹന്‍ലാലിന് അരികില്‍ മഞ്ജു എത്തി; പ്രേക്ഷകരുടെ വിധി നടപ്പിലാക്കി ബിഗ് ബോസ്; ഇനി അങ്കപൂരവുമായി ഇനി ബിഗ്‌ബോസ് വീട്  (44 minutes ago)

മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കേടായ ലിഫ്റ്റുകള്‍ നന്നാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി  (46 minutes ago)

അഡ്വ. വിദ്യാറാണി ലെവല്‍ വേറെ... വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ അറിയാതെ പോകരുത് അഡ്വ. വിദ്യാറാണിയെ; ആദിവാസി മേഖലകളില്‍ പ്രവ  (55 minutes ago)

വർഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച്‌ അകത്ത് കടന്ന ഭര്‍ത്താവ് വെട്ടിക്കൊന്നു  (1 hour ago)

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിനെതിരെ അന്വേഷണം തുടങ്ങി  (1 hour ago)

ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു...കാര്‍ അമിത വേഗതയിലായതിനാല്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായ മലയാളി യുവാവിന് ഖത്തറില്‍ ദാരുണാന്ത്യം  (1 hour ago)

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  (1 hour ago)

സ്വര്‍ണ ഖനി കണ്ട് അമ്പരന്ന് യുപി; സോന്‍ഭദ്ര സ്വര്‍ണ ഖനിയിലെ 3600 ടണ്‍ സ്വര്‍ണം സംബന്ധിച്ച്‌ ഏറ്റവും നിര്‍ണായക വിവരം പുറത്ത് വിട്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ  (1 hour ago)

പോകുന്ന വഴിക്കും രജിത്തിനിട്ട് പാരവെച്ച് മഞ്ജു പത്രോസ്...അങ്ങോട്ടും സ്നേഹം നൽകിയാൽ തിരിച്ചും കിട്ടുമെന്ന് ഉപദേശം...മോഹൻ ലാലിൻറെ അടുത്തെത്തിയപ്പോഴും രജിത്തിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മഞ്ജു  (1 hour ago)

Malayali Vartha Recommends