Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

കശ്മീരിന്റെ പള്‍സ് അറിഞ്ഞ് അജിത്ത് ഡോവല്‍; എല്ലാം സുരക്ഷിതം; അമിത്ഷായെ കാര്യങ്ങള്‍ ധരിപ്പിച്ച് ഡോവല്‍

20 AUGUST 2019 08:05 AM IST
മലയാളി വാര്‍ത്ത

അജിത്ത് ഡോവല്‍ 10 ദിവസമാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരില്‍ തന്നെ തുടര്‍ന്നത്. കശ്മീര്‍ മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് അദേഹം മടങ്ങിയെത്തിയത്. കശ്മീരിന് എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നത് അദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചു. ഗ്രാമങ്ങളിലൊക്കെ ഇറങ്ങി നടന്നും ജനങ്ങളോട് സംവദിച്ചും കാര്യങ്ങള്‍ അപ്പോള്‍തന്നെ അമിത്ഷായെയും മോദിയെയും ധരിപ്പിച്ചിരുന്നു. മാത്രമല്ല അദേഹത്തിന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ജനങ്ങളെയും അവിടുത്തെ സ്ഥിതിഗതികള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ കശ്മീരിലെ ഇതുവരെയുള്ള സംഭവങ്ങളും നിലവിലെ സ്ഥിതിഗതികളും മൊത്തത്തില്‍ ഒരു റിപ്പോര്‍ട്ടാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും. താഴ്വരയിലെ ജനജീവിതം സാധാരണ നിലയിലായെന്നും അക്രമ സംഭവങ്ങള്‍ ഒന്നുമില്ലെന്നും ഇരുവരും കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞയാഴ്ച ഒന്നോ രണ്ടോ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതൊഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. ജമ്മു മേഖലയിലെ ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് കശ്മീരിലെ സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പുറമെ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് യോഗല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ അജിത് ഡോവല്‍ പത്ത് ദിവസത്തിലേറെ കശ്മീരിലല്‍ ചെലവഴിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയത്. അനന്തനാഗ്, ഷോപിയാന്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പ്രദേശവാസികളുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിനിടെ പുറത്തുവന്നിരുന്നു. കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, കരസേന തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ആശയവിനിമയം നടത്തിയിരുന്നു.

അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ െഎക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന് തിരിച്ചടി വമ്പന്‍ തിരിച്ചടിയാണ് കിട്ടിയത്. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി യോഗത്തില്‍ ചൈനമാത്രമാണ് പാക്കിസ്ഥാനെ പിന്തുണച്ചത്. ഭരണഘടനയുടെ 370 ാം അനുചഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ബാഹ്യ ഇടപെടല്‍വേണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.

പാക്കിസ്ഥാനുേവണ്ടി ചൈന നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് ജമ്മുകശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി രഹസ്യമായി ചര്‍ച്ച ചെയ്തത്. കശ്മീര്‍ പ്രശ്നം ഇന്ത്യ പാക് ഉഭയകക്ഷി വിഷയമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും യോഗത്തിന് മുന്‍പേ തന്നെ റഷ്യ നിലപാടെടുത്തു. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും സമാന സമീപനം സ്വീകരിച്ചുവെന്നാണ് സൂചന. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി തീരുമാനങ്ങള്‍ പ്രഖ്യാപിക്കാതെ പിരിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുതെന്നും കാര്യങ്ങള്‍ അപകടകരമാണെന്നും ചൈന പ്രതികരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കമെന്ന നിലപാട് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കപ്പുറവും ചൈന പറഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഭ്യന്തരവിഷയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി സയ്ദ് അക്ബറുദീന്‍ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (8 minutes ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (14 minutes ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (39 minutes ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (44 minutes ago)

ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ  (47 minutes ago)

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിക്ക് ദാരുണാന്ത്യം  (49 minutes ago)

33 വർഷത്തിന് ശേഷം ആ അത്ഭുതം യുഎഇയിൽ രണ്ട് റമദാൻ  (1 hour ago)

ഇന്റലിജൻസ് ഏജൻസികൾ '26-26' എന്ന കോഡ് സന്ദേശം കണ്ടെത്തിയിട്ടുണ്ട്, ഇത് വരാനിരിക്കുന്ന ഒരു വലിയ ഭീഷണിയെ സൂചിപ്പിക്കുന്നു  (1 hour ago)

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (1 hour ago)

മസ്‌ക് ചോദിക്കുന്നൂ ..... എഐ എഞ്ചിനീയറിംഗ് അറിയാമോ? ശമ്പളം 2.18 കോടി രൂപ!  (1 hour ago)

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം.. നല്ല ശമ്പളം നിയമനം പത്തനംതിട്ടയില്‍  (1 hour ago)

സോളാര്‍ കഥകള്‍ വീണ്ടും... ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ, ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ  (1 hour ago)

മണ്ണാർക്കാട് തച്ചംപാറയിൽ ഭീതി പരത്തിയ പുലി കൂട്ടിൽ കുടുങ്ങി...  (2 hours ago)

ക​ശ്മീ​രി​ൽ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി....  (2 hours ago)

വായു മലിനീകരണത്തിന് നേരിയ ആശ്വാസം... ഡൽഹിയിൽ ഇടിവെട്ടോടെ കനത്ത മഴ...  (2 hours ago)

Malayali Vartha Recommends