Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തരൂരിന്റെ 'ഷാഡിൻ ഫ്രോയ്ഡ്' ൽ കുഴങ്ങി സോഷ്യൽമീഡിയ; ചിദംബരത്തിന് പിന്തുണയുമായി ശശി തരൂരിന്റെ ട്വീറ്റ്; ഇത്തവണ ഞെട്ടിയത് ബിജെപി

22 AUGUST 2019 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ഐ.എന്‍.എക്‌സ്. മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. പി.ചിദംബരത്തെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് വിഷയത്തിൽ രൂക്ഷപ്രതികരണവുമായി ശശി തരൂർ എം.പി രംഗത്തെത്തിയത്. എന്നാൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ചിദംബരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം ചിദംബരത്തിന് പിന്തുണ അറിയിച്ച ട്വീറ്റിൽ തരൂർ ഉപയോഗിച്ച ഒരു വാക്കാണ്.

ചിദംബരത്തെ അറസ്‌റ്റ് ചെയ്‌തത് ഷാഡിൻഫ്രോയിഡ് - schadenfreude അഥവാ മറ്റുള്ളവരുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന അവസ്ഥയെന്നാണ് തരൂർ വിശേഷിപ്പിച്ചത്. വ്യക്തിഹത്യ ചെയ്യാനുള്ള ബോധപൂർവമുള്ള ശ്രമങ്ങളെ ധൈര്യത്തോടെ നേരിടുന്ന ചിദംബരത്തിന് എല്ലാ പിന്തുണയും നൽകുന്നു. അവസാനം സത്യം പുലരുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്. അതുവരെ ദുഷിച്ച മനസുള്ളവരെ ഇതുകണ്ടാൻ അനുവദിക്കാമെന്നുമായിരുന്നു തരൂർ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

ഇന്നലെ രാത്രി വൈകിയാണ് ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട മുൻ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റു ചെയ്തത്. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽപോയ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഇന്നലെ രാത്രി അരങ്ങേറിയ അതീവ നാടകീയമായ രംഗങ്ങൾക്കൊടുവിൽ സി. ബി. ഐ മതിൽ ചാടിക്കടന്ന് വീട്ടിൽ കയറി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അപ്പീൽ സമർപ്പിക്കാൻ ഇന്നലെ രാവിലെ മുതൽ സുപ്രീംകോടതിയിലും രാത്രി കോൺഗ്രസ് ആസ്ഥാനത്തും തുടർന്ന് ഡൽഹി ജോർബാഗിലെ ചിദംബരത്തിന്റെ വസതിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അപ്പീൽ ഇന്നലെ ലിസ്റ്റ് ചെയ്യിക്കാനുള്ള ചിദംബരത്തിന്റെ അഭിഭാഷകരുടെ ശ്രമം പരാജയപ്പെട്ടതും സുപ്രീംകോടതി അത് വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്‌തതും തിരിച്ചടിയായി.

പി. ചിദംബരത്തെ ഇന്ന് ഉച്ചയോടെ സിബിഐ കോടതിയിൽ ഹാജരാക്കും. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നും 14 ദിവസത്തെ കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ സമർപ്പിക്കുമെന്നുമാണ് വിവരം. ഇന്നലെ അർധരാത്രി 12.30 വരെ ചോദ്യം ചെയ്തെങ്കിലും ഉത്തരങ്ങൾ തൃപ്തികരമായിരുന്നില്ലെന്ന് സിബിഐ പറഞ്ഞു. ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ വിടാനാണ് കോടതി തീരുമാനമെങ്കില്‍ ജാമ്യാപേക്ഷ പിന്നീടേ പരിഗണിക്കുകയുള്ളൂ. സിബിഐ ഗസ്റ്റ് ഹൗസിലെ 'ലോക്കപ്പ് സ്യൂട്ട്-3'ലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യതിഥിയായിരുന്നു ചിദംബരം.

ഐ.എൻ.എക്‌സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം ധനവകുപ്പിൽ നിന്നും ക്ലിയറൻസ് നൽകി വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും മുമ്പും ചോദ്യം ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends