Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വര്‍ഷങ്ങള്‍ക്ക് ശേഷം..'അമ്പിളി'യെ അറിയാൻ ആർട്ടിമിസ് 2....ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്..ആരൊക്കെയാണ് യാത്രയിൽ ഉള്ളത്..?


ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി..ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്..വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി..


സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..


രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്...എപിക് ഫ്യൂറി അവസാനിച്ചു.. ഇറാന്‍റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി..വിചിത്ര പ്രഖ്യാപനം..


  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

ദലിത് വയോധികന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് പാലത്തില്‍നിന്നും കയറിലൂടെ കെട്ടിയിറക്കി!

22 AUGUST 2019 05:14 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ വെല്ലൂര്‍ നാരായണപുരത്ത് അപകടത്തില്‍ മരിച്ച കുപ്പന്‍ (65) എന്ന ദലിത് വയോധികന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചതു പാലത്തില്‍നിന്നും കയറിലൂടെ കെട്ടിയിറക്കിയാണ്. ഉന്നതജാതിക്കാര്‍ പറമ്പില്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്തതാണ് ഈ സാഹചര്യത്തിന് ഇടയാക്കിയത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വാണിയമ്പാടി പ്രദേശത്ത് അമ്പതോളം ദലിത് കുടുംബങ്ങളുണ്ടെന്നും ആരു മരിച്ചാലും ഇതേ അവസ്ഥ ആയതിനാലാണു വിഡിയോ എടുത്തതെന്നും നാട്ടുകാരനായ യുവാവ് പറഞ്ഞു. 'പത്തു വര്‍ഷം മുമ്പുവരെ പ്രസ്തുത പറമ്പിലൂടെ കടന്നായിരുന്നു മൃതദേഹങ്ങള്‍ പുഴക്കരയിലുള്ള പൊതുശ്മശാനത്തിലെത്തിച്ചിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഈ സ്ഥലം ഉന്നത ജാതിക്കാര്‍ സ്വന്തമാക്കി വേലി കെട്ടി തിരിച്ചതിനാല്‍ ദലിത് കുടുംബങ്ങളിലെ ആരു മരിച്ചാലും ഇതേ അവസ്ഥ ആയതിനാല്‍ തങ്ങള്‍ക്കൊരു റോഡോ ശ്മശാനമോ വേണമെന്ന് കുപ്പന്റെ അനന്തരവന്‍ വിജയ് ആവശ്യപ്പെട്ടു.

വെള്ളാള ഗൗണ്ടര്‍മാരാണ് മൃതദേഹം തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 17-ന് നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ചയോടെയാണ് വൈറലായത്. 16-ന് ആണ് കുപ്പന്‍ മരിച്ചത്. കാലങ്ങളായി ശ്മശാനമായി ഉപയോഗിക്കുന്ന പ്രദേശം ഉന്നത ജാതിക്കാര്‍ സ്വന്തമാക്കിയതോടെ മൃതദേഹവുമായി വരുന്നതു തടയാന്‍ തുടങ്ങി.

15 വര്‍ഷം മുമ്പ് പാലം ഇല്ലാതിരുന്നപ്പോള്‍ മൃതദേഹം വെള്ളത്തില്‍ ഒഴുക്കിവിടുകയാണു ചെയ്തിരുന്നത്. പാലം വന്നപ്പോഴാണ് അതിലൂടെ കയറുകെട്ടിയിറക്കി മൃതദേഹം സംസ്‌കരിക്കാനുള്ള സാഹചര്യം ഉണ്ടായതെന്നും വിജയ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ ബി.പ്രിയങ്ക അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (8 minutes ago)

NASA കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം;  (46 minutes ago)

EARTHQUAKE ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;  (57 minutes ago)

പഴയതു പോലെ പോലിസിൽ ആഭ്യന്തര വകുപ്പിന് ഒരു റോളുമില്ല.  (2 hours ago)

US നാറ്റോ പിളരുന്നു!  (2 hours ago)

"ബാലഗോപാലിന്റെ ജാതകം ' തിരുത്തി അയിഷ,ഗോപാലൻ തോറ്റു...! പെണ്ണുങ്ങൾ കൂട്ടത്തോടെ തൊലിയുരിച്ച് വിടുന്നു..!"  (2 hours ago)

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ ദിവസം ഭൂമി പിളർത്തി ഭൂചലനം..! കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു ! ആഞ്ഞടിച്ച് സുനാമി സര്‍വ്വനാശം...!  (2 hours ago)

പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്തേക്കില്ല  (2 hours ago)

ക്രൈസ്തവ സഭകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി ആശയ വിനിമയം നടത്തും; എഫ്‌സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ആശങ്ക പരിഹരിച്ച ശേഷമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ  (2 hours ago)

തളിപ്പറമ്പില്‍ എൽ ഡി എഫ് സ്ഥാനാർത്ഥി പികെ ശ്യാമള തോല്‍ക്കുമെന്ന് പാര്‍ട്ടി അണിയറയില്‍ ആശങ്ക; വോട്ടുചോര്‍ച്ച തടയാൻ മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജന്‍, പി.ജയരാജന്‍ എന്നിവരെ കളത്തിലിറക്കി  (2 hours ago)

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (7 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (7 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (8 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (8 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (8 hours ago)

Malayali Vartha Recommends