Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ചിദംബരത്തെ പൂട്ടാന്‍ തന്നെ;ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ അടപടലം പൂട്ടാന്‍ ഉറച്ച് സിബിഐ; അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടിയതായി വിവരം

24 AUGUST 2019 04:58 PM IST
മലയാളി വാര്‍ത്ത

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ അടപടലം പൂട്ടാന്‍ തന്നെ ഉറച്ചിരിക്കുകയാണ് സിബിഐ. ചിദംബരത്തിനെതിരായ അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടിയതായിയുള്ള വിവരമാണ് പുറത്തുവരുന്നത്. ഷെല്‍ കമ്പനികളുടെ വിവരങ്ങള്‍ക്കായാണ് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയത്. കേസില്‍ പി.ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. അതേസമയം സി.ബി.ഐ കസ്റ്റഡിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചിദംബരം.

ചിദംബരത്തിനുള്ള കുരുക്ക് മുറുക്കുന്നതിന്റെ ഭാഗമായി യു.കെ, സ്വിറ്റ്‌സര്‍ലന്‍ഡ്, മൌരീഷ്യസ്, സിംഗപ്പൂര്‍, ബര്‍മൂഡാ എന്നീ രാജ്യങ്ങല്‍ക്ക് സി.ബി.ഐ കത്തയച്ചതായാണ് വിവരം. പി.ചിദംബരവും കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളെ കുറിച്ചുള്ള വിവര ശേഖരണത്തിന് സഹായം തേടിയാണ് കത്തയച്ചത്. ബാങ്ക് അക്കൌണ്ട് വിവരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും ഇതുവഴി ശേഖരിക്കും. ഐ.എന്‍.എക്‌സ് മീഡിയക്ക് അടക്കം 6 ഇടപാടുകള്‍ക്ക് ഷെല്‍ കമ്പനികള്‍ വഴി കള്ളപ്പണം വന്നതായാണ് സി.ബി.ഐ കണ്ടെത്തല്‍. കാര്‍ത്തി ചിദംബരത്തിന് യു.കെയില്‍ ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്നതിന് ഇമെയില്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സി.ബി.ഐയുടെ കൈയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എന്‍.എക്‌സ് ഉടമകളായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുമായുള്ള കൂടിക്കാഴ്ച, ഇടപാടുകള്‍ എന്നിവ സംബന്ധിച്ചാണ് ചിദംബരത്തില്‍ നിന്നും VFNBFND അന്വേഷണ സംഘം ചോദിച്ചറിയുന്നത്. ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം .മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. തെന്നിമാറുന്ന ഉത്തരങ്ങളുമാണ് നല്‍കുന്നത്. അതിനാല്‍ ചിദംബരത്തെ നേരത്തെ മൊഴി നല്‍കിയവര്‍ക്കൊപ്പവും കാര്‍ത്തി ചിദംബരത്തിനൊപ്പവും ഇരുത്തി ചോദ്യം ചെയ്യാനാണ് സി.ബി.ഐ ആലോചന. അതേസമയം ഉടന്‍ തന്നെ സി.ബി.ഐ കസ്റ്റഡിക്കെതിരെ ചിദംബരം സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വരെ ഇടക്കാലജാമ്യം അനുവദിച്ചു. തിങ്കളാഴ്ച വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ വാങ്ങാനോ ഇ.ഡിക്ക് കഴിയില്ല. അതേസമയം ചിദംബരം സി.ബി.ഐയുടെ കസ്റ്റഡിയില്‍ തുടരും. സി.ബിഐക്കെതിരെ നല്‍കിയ ഹര്‍ജിയും ഇ.ഡിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയും ഒരുമിച്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് സിങ്വിയും ഉന്നയിച്ചത്. വാക്കാലുള്ള വാദം പൂര്‍ത്തിയായ ശേഷം സോളിസിറ്റര്‍ ജനറല്‍ ജഡ്ജിക്ക് കുറിപ്പ് കൈമാറി. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്കെതിരെ വാദമുന്നയിക്കാന്‍ ചിദംബരത്തിന് അവസരം നല്‍കിയില്ല. കുറിപ്പിലുള്ള കാര്യങ്ങള്‍ വിധിയില്‍ അതേപടി പകര്‍ത്തിയത് ഹൈക്കോടതി ജഡ്ജിന്റെ പക്ഷപാതപരമായ സമീപനത്തിന്റെ തെളിവാണെന്നും ഇരുവരും ആരോപിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (56 minutes ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (2 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (2 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (3 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (3 hours ago)

മറുപടിയുമായി പിണറായി വിജയൻ  (3 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (3 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (4 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (4 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (4 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (4 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (5 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (5 hours ago)

Malayali Vartha Recommends