Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

50 വര്‍ഷമായി ഇന്ത്യയിലുള്ള സന്യാസിനിയ്ക്ക് വീസ പുതുക്കി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുനിന്നു പടിയിറക്കി

24 AUGUST 2019 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

അഞ്ചു പതിറ്റാണ്ടിലേറെയായി രാജ്യത്തു പാവങ്ങളുടെ ഇടയില്‍ സേവനം നടത്തുന്ന വൃദ്ധകന്യാസ്ത്രീക്കു വീസ പുതുക്കി നല്‍കാതെ രാജ്യത്തുനിന്നു കേന്ദ്ര സര്‍ക്കാര്‍ പടിയിറക്കി.

സ്‌പെയിന്‍ സ്വദേശിയും ഉപവിയുടെ മക്കള്‍ (ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി) സന്യസ്ത സമൂഹത്തിലെ അംഗവുമായ സിസ്റ്റര്‍ എനെഡിനയുടെ (86) വീസയാണു പുതുക്കി നല്‍കാന്‍ കഴിയില്ലെന്നും പത്തു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്നും പതിനൊന്നാം തീയതി അറിയിച്ചത്. തുടര്‍ന്ന് ഈമാസം 20-നു സിസ്റ്റര്‍ എനെഡിന ഇന്ത്യ വിട്ടു സ്‌പെയിനിലേക്കു പോയി.

1960-ല്‍ ഇന്ത്യയിലെത്തിയതാണു ഡോക്ടര്‍ കൂടിയായ സിസ്റ്റര്‍ എനെഡിന. 1965 മുതല്‍ മുടങ്ങാതെ സിസ്റ്റര്‍ എനെഡിന വീസ പുതുക്കിയിരുന്നതാണെന്നാണ് കോണ്‍ഗ്രിഗേഷന്റെ വടക്കേ ഇന്ത്യന്‍ പ്രൊവിന്‍ഷ്യല്‍ ചുമതലയുള്ള സിസ്റ്റര്‍ മാര്‍ത്ത പ്രധാന്‍ പറഞ്ഞത്.

എന്നാല്‍, ഇത്തവണ വീസ പുതുക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. വീസ പുതുക്കുന്നതിനായി ഓണ്‍ലൈന്‍ ആയാണ് സിസ്റ്റര്‍ ഓഗസ്റ്റ് ആദ്യവാരം അപേക്ഷ നല്‍കിയത്. ഇതിനാവശ്യമായ ഫീസും അടച്ചു. എന്നാല്‍ പത്തു ദിവസത്തിനകം രാജ്യം വിട്ടിരിക്കണം എന്ന നോട്ടീസാണ് ലഭിച്ചതെന്നും സിസ്റ്റര്‍ മാര്‍ത്ത പറഞ്ഞു. വീസ നിഷേധിച്ചതെന്തു കൊണ്ടാണെന്ന കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

1959-ല്‍ മെഡിക്കല്‍ ബിരുദം നേടിയ എനെഡിന തൊട്ടടുത്ത വര്‍ഷം മാഡ്രിഡില്‍ നിന്ന് ഇന്ത്യയിലെത്തി. ഒഡീഷയിലെ ബെഹ്‌റാംപുരില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ഒരു ക്ലിനിക്ക് തുടങ്ങി. ആദിവാസി വിഭാഗങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ഇടയിലായിരുന്നു അവര്‍ ഏറെയും പ്രവര്‍ത്തിച്ചത്.

അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം ബെഹ്‌റാംപുരില്‍ നിന്നു ഗജപതി ജില്ലയിലെ പിന്നോക്ക മേഖലയായ മൊഹാനയിലേക്കു മാറി. അവിടെയും പാവപ്പെട്ടവര്‍ക്കു വൈദ്യസേവനം നല്‍കി ഏറെക്കാലം പ്രവര്‍ത്തിച്ചു. മൊഹാനയിലെ നിര്‍മല ഗേള്‍സ് ഹൈസ്‌കൂളിനോട് ചേര്‍ന്ന് ഒരു ഹെല്‍ത്ത് സെന്ററും നടത്തി.

അര നൂറ്റാണ്ടുകാലം തങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന എനെഡിനയെ സ്വന്തം അമ്മയെ പോലെയാണ് പ്രദേശവാസികള്‍ കണ്ടിരുന്നതെന്നു സിസ്റ്റര്‍ മാര്‍ത്ത പറഞ്ഞു. ഗ്രാമവാസികളും സഹ സന്യാസിനിമാരും കണ്ണീരോടെയാണ് സിസ്റ്റര്‍ എനെഡിനയെ യാത്രയാക്കിയത്. സിസ്റ്റര്‍ എനെഡിന രാജ്യം വിടാനുണ്ടായ സാഹചര്യം അങ്ങേയറ്റം ദുഃഖകരമാണെന്നു ബെഹ്‌റാംപുര്‍ ബിഷപ് ഡോ. ശരത് ചന്ദ്ര നായക് പറഞ്ഞു.

തങ്ങള്‍ക്ക് ഭക്ഷണമോ വീടോ ഇല്ലാതിരുന്ന കാലത്ത് സിസ്റ്റര്‍ എനെഡിന ആണ് എല്ലാം ഒരുക്കിത്തന്നതെന്നു സിസ്റ്റര്‍ സ്ഥാപിച്ച ഹോസ്റ്റലിലെ അന്തേവാസിയായ മഹിമ നായക് പറഞ്ഞു. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സിസ്റ്റര്‍ ഏറെ മുന്‍കൈ എടുത്തിരുന്നതായും ഹോസ്റ്റലിലെ കുട്ടികള്‍ പറഞ്ഞു. 1940-ല്‍ സ്ഥാപിതമായതാണ് ഉപവിയുടെ മക്കള്‍ സന്യസ്ത സമൂഹം. സഭയ്ക്ക് ഇപ്പോള്‍ 14 രൂപതകളിലായി 42 സ്ഥാപനങ്ങളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends