തേജസ് ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനൊരുങ്ങി റെയില്‍വേ ബോര്‍ഡ്
തേജസ് ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനമെടുത്ത് റെയില്‍വേ ബോര്‍ഡ്. ആദ്യഘട്ടം എന്ന നിലയില്‍ ലക്നൗ ഡല്‍ഹി, അഹമ്മദബാദ് മുംബൈ സെന്‍ട്രല്‍ തേജസ് ട്രെയിനുകളാണ് ഐആര്‍ടിസി മുഖേന സ്വകാര്യ മേഖലയ്ക്ക്കൈമാറുന്നത് . മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഈ ട്രെയിന്റെ ടിക്കറ്റ് നിരക്കുകള്‍ പൂര്‍ണ്ണമായും സ്വകാര്യ ഓപ്പറേറ്റര്‍ക്ക് തീരുമാനിക്കാം. സാധാരണ ട്രെയിനില്‍ കിട്ടുന്ന ടിക്കറ്റ് ഇളവുകള്‍ ഒന്നും സ്വകാര്യ തേജസ് ട്രെയിനില്‍ ലഭ്യമാകില്ല
. ഈ ട്രെയിന്റെ സമയം, സ്റ്റേഷനുകള്‍, ഓടാന്‍ എടുക്കുന്ന സമയം, വേഗത എന്നിവ റെയില്‍വേയുമായി സഹകരിച്ച് തീരുമാനിക്കും. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളും എഞ്ചിനും ഉപയോഗിക്കുന്നതിന് ദിവസ വാടക ഇനത്തില്‍ തുക സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ റെയില്‍വേയ്ക്ക് നല്‍കേണ്ടി വരും.
അതേ സമയം ട്രെയിന്‍ അപകടത്തില്‍ പെട്ടാലോ നിര്‍ത്തലാക്കിയാലോ നല്‍കേണ്ട നഷ്ടപരിഹാര തുക നിലവിലുള്ള റെയില്‍വേ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. കൂടാതെ ഈ ട്രെയിന്‍ വിനോദ സഞ്ചാരത്തിനും, ഒരു ബോഗി മുഴുവനായും ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കും.
https://www.facebook.com/Malayalivartha