Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മകന്റെ വിയോഗം അറിയാതെ അച്ഛനും യാത്രയായി.... ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ പിതാവ് അന്തരിച്ചു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

26 AUGUST 2019 07:22 AM IST
മലയാളി വാര്‍ത്ത

മകന്റെ വിയോഗം അറിയാതെ അച്ഛനും യാത്രയായി. ജീവനൊടുക്കിയ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ (96) നിര്യാതനായി. മൈസൂരുവിലെ ശാന്തവേരി ഗോപാലഗൗഡ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായതിനാല്‍ മകന്റെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ല.
മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സിദ്ധാര്‍ത്ഥ ഗംഗയ്യയെ കാണാന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഗയ്യ മയക്കത്തിലേക്കു വഴുതിവീണത്. അതിനുശേഷം മകനു സംഭവിച്ചതൊന്നും അച്ഛന്‍ അറിഞ്ഞിട്ടില്ല. ചിക്കമഗളൂരുവിലെ കാപ്പി കര്‍ഷകരുടെ തലതൊട്ടപ്പനെന്നു വിശേഷിപ്പിക്കാവുന്നവിധം സന്പത്തും സ്വാധീനശേഷിയുമുള്ള ഗംഗയ്യ ഹെഗ്‌ഡേക്കും ഭാര്യ വാസന്തിക്കും ഏറെക്കാലത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കുമൊടുവില്‍ കിട്ടിയ ഏക മകനാണു സിദ്ധാര്‍ഥ.
അച്ഛന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം സങ്കല്പിക്കാവുന്നതിനേക്കാള്‍ ഉയരത്തില്‍ സഫലമാക്കിയാണു മകന്‍ വളര്‍ന്നത്. ആഗോളതലത്തില്‍ അറിയപ്പെടുന്ന ബിസിനസുകാരനായും സംസ്ഥാന മുഖ്യമന്ത്രിയുടെ മരുമകനായും മകന്‍ അറിയപ്പെടുമ്പോഴും സ്വന്തം ഗ്രാമത്തിലും എസ്‌റ്റേറ്റിലും ഒതുങ്ങി ജീവിക്കുകയായിരുന്നു ഈ വൃദ്ധദന്പതികള്‍. മൈസൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും.
വി.ജെ. സിദ്ധാര്‍ഥയെ സംസ്‌കരിച്ച ചേതനഹള്ളി എസ്‌റ്റേറ്റിലായിരിക്കും ഗംഗയ്യ ഹെഗ്‌ഡെയ്ക്കും അന്ത്യവിശ്രമം ഒരുക്കുക. കഴിഞ്ഞ ജൂലായ് 29 നാണ് സിദ്ധാര്‍ത്ഥയെ നേത്രാവതി പുഴയില്‍ കാണാതായത്. ജൂലായ് 31 നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (30 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends