കേന്ദ്രസംഘം നാളെ ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം

കേന്ദ്രസംഘം നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംഘം താഴ് വര അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.
സ്‌കൂള്‍, കോളജ്, നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങി വികസനപ്രവര്‍ത്തനങ്ങള്‍ എവിടെയെല്ലാം നടപ്പാക്കാമെന്ന പഠനം സംഘം നടത്തും. ജമ്മു കശ്മീരില്‍ സംസ്ഥാന പതാക മാറ്റി ദേശീയ പതാക സ്ഥാപിക്കുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ തുടരാനാണ് തീരുമാനം.
വൈകാതെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്ന് ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























