തികഞ്ഞ ഈശ്വര വിശ്വാസിയും ഭക്തയുമായ ജയലളിതയുടെ ഓര്‍മ്മയ്ക്ക് ക്ഷേത്രം നിർമ്മിച്ചുവെങ്കിൽ യുക്തിവാദിയായ കലൈഞ്ജറിന്റെ പേരിലും ക്ഷേത്രം; നിര്‍മ്മിക്കുന്നത് 30 ലക്ഷം രൂപ ചെലവില്‍ നാമക്കലിൽ

തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ കുച്ചിക്കാട് എന്ന ഗ്രാമിത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 'പഗുത്തറിവ് ആലയം' എന്ന് പേരിട്ട ക്ഷേത്രത്തിന്റെ നിര്‍മ്മാണം തമിഴ്‌നാട്ടിലെ പിന്നാക്ക ഉപജാതിയായ 'അരുന്ധതിയാര്‍' (ദളിത്) സമൂഹത്തില്‍പ്പെട്ടവരാണ് വഹിക്കുന്നത്.
കരുണാനിധിയുടെ ഭരണ കാലത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലികളിലും മൂന്ന് ശതമാനം പ്രത്യേക സംവരണം നല്‍കിയതിനുള്ള നന്ദി സൂചകമായാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് അരുന്ധതിയാര്‍ സമിതി പ്രസിഡന്റ് ചിന്നസ്വാമി പറഞ്ഞു. ഡി.എം.കെയിലെ സ്ത്രീ കൂട്ടായ്മയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കരുണാനിധി അന്തരിച്ച ദിവസമാണ് ക്ഷേത്രം നിര്‍മ്മിക്കണമെന്ന തീരുമാനത്തിലെത്തുന്നത്. ഇത്രയും ദിവസം ഇതിന് വേണ്ട പണം കണ്ടെത്തുകയായിരുന്നെന്നും കുച്ചിക്കാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നല്ലതമ്ബി പറഞ്ഞു.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ തഞ്ചാവൂരില്‍ ക്ഷേത്രം നിര്‍മ്മിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപകനുമായ കരുണാനിധിയുടെ പേരിലും ക്ഷേത്രം ഉയരുന്നത് തികഞ്ഞ ഈശ്വര വിശ്വാസിയും ഭക്തയുമായ ജയലളിതയുടെ ഓര്‍മ്മയ്ക്ക് ക്ഷേത്രം നിര്‍മ്മിച്ചതെങ്കില്‍, ഇത്തവണ നിരീശ്വരവാദിയും യുക്തിവാദിയുമായ കരുണാനിധിയുടെ പേരിലാണ് ക്ഷേത്രം ഉയരുന്നുവെന്ന പ്രത്യേകത.
https://www.facebook.com/Malayalivartha
























