റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് റേഷൻ സാധനങ്ങൾ ലഭ്യമാകില്ല

120 കോടിയിലേറെ ജനങ്ങൾക്ക് ഇന്ത്യയിൽ നിലവിൽ ആധാർ കാർഡ് ഉള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ആധാർ കാർഡുകൾ വിവിധ രേഖകളുമായി ബന്ധിപ്പിച്ചു വരികയാണ്. ഇത്തരത്തിൽ റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം വെളിപ്പെടുത്തിയിരിക്കുകയാണ് . അടുത്തമാസം 30 ശേഷം റേഷന്‍ നല്‍കേണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു രാജ്യം, ഓരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇനിയും ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് കൃത്യമായി അറിയിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ജൂണ്‍ 30ന് മുമ്പായി ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ദതി നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഇതോടെയാണ് സെപ്തംബര്‍ 30ന് ശേഷം ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ റേഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം.അധാറും റേഷന്‍ കാര്‍ഡുമായി പൊതുവിതരണ കേന്ദ്രത്തിലെത്തിയാണ് ഇ-പോസിലൂടെ ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ടത്.
എന്നാൽ ആധാർ കാർഡിലൂടെ എല്ലാവരുടെയും എല്ലാ വിവരങ്ങളും കോമൺ സെർവറിൽ സൂക്ഷിക്കുന്നത് വലിയ സുരക്ഷാ വീഴ്ച ഉണ്ടാക്കും എന്നാണ് മുന്നേ ഉള്ള വാദം. ഇത്തരത്തിൽ ചോർച്ച നടന്നതായും അത് പരിഹരിക്കപ്പെട്ടതായും മുന്നേ ഉള്ള റിപോർട്ടുകൾ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha
























