Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പുത്തന്‍തന്ത്രങ്ങളുമായി അമിത് ഷാ; രാജ്യത്തെ എല്ലായിടത്തും പാര്‍ട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി രംഗത്ത്

28 AUGUST 2019 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

രാജ്യത്തെ എല്ലായിടത്തും പാര്‍ട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി രംഗത്ത്. പ്രതിപക്ഷനിരയിലെ വിള്ളല്‍ ഫലപ്രദമായി ഉപയോഗികാണാൻ ബിജെപിയുടെ തീരുമാനം. സെപ്തംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം. ജമ്മുകാശ്മീരില്‍ മോദിസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ച്‌ രാജ്യത്തെ ചെറുപട്ടണങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിയാണ് ബിജെപി പുതിയ രാഷ്ട്രീയ തന്ത്രങ്ങൾക്കായി തുടക്കമിടുന്നത്.

ഇതിനായി ജമ്മുവിലെ ഏഴു ചെറുപട്ടണങ്ങളുള്‍പ്പടെ രാജ്യത്തെ 370 സ്ഥലങ്ങളാളാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ് കേവലം നൂറുദിവസങ്ങള്‍ക്കകം കൈക്കൊണ്ട നടപടികളെ കുറിച്ച്‌ ജനങ്ങളെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ കുറിച്ചും ഇതിലൂടെ ഒറ്റ രാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുത്തതിനെ കുറിച്ചുമാണ് പ്രചരണത്തില്‍ പ്രാധാന്യം നല്‍കുന്നത്. കാശ്മീരില്‍ ആഗസ്റ്റ് അഞ്ചിനെടുത്ത സുപ്രധാന തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികളുടേതടക്കമുള്ള പിന്തുണയാണ് ലഭിച്ചതെന്നും കോണ്‍ഗ്രസിനുള്ളിലെ തന്നെ നേതാക്കള്‍ സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചത് രാഷ്ട്രീയ നേട്ടമാക്കാനുമാണ് ബി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നത്.

ഒരു ഭരണഘടന ഒരു രാജ്യം എന്ന ആശയത്തിലൂന്നിയുള്ള റാലികളില്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ സംഭാഷണങ്ങള്‍ പ്രചരിപ്പിക്കും.

2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു.

അതേസമയം മുത്തലാഖിനും കശ്മീരിനും പിന്നാലെ ഇടതുതീവ്രവാദികളെ ഒതുക്കലാവും കേന്ദ്രസർക്കാരിന്റെ അടുത്തലക്ഷ്യമെന്ന സൂചനയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വന്നു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.മാവോവാദി സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പശ്ചിമബംഗാളില്‍നിന്നൊഴികെയുള്ള മുഖ്യമന്ത്രിമാര്‍ അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

‘ജനാധിപത്യ ആശയങ്ങള്‍ക്കു വിരുദ്ധരായ ഇടതുതീവ്രവാദികളുടെ വേരറുക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞാബദ്ധരാണ്’ യോഗത്തിനു ശേഷം അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനൊരു തടസ്സം ഇടതുതീവ്രവാദത്തില്‍ അധിഷ്ഠിതമായ മാവോവാദമാണെന്നാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വന്‍വിജയം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് ആര്‍.എസ്.എസ്. വിലയിരുത്തുന്നത്.

നാഗരിക നക്സല്‍വാദത്തിനെതിരെ ഈയിടെ ബി.ജെ.പി ആര്‍.എസ്.എസ്. നേതാക്കള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അവികസിത മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മാവോവാദികളുടെ നഗരങ്ങളിലെ അനുയായികളാണ് നാഗരിക നക്സലുകള്‍ എന്നാണ് ആര്‍.എസ്.എസ്. വാദം.

ഏകീകൃത സിവില്‍ കോഡിലേക്കുള്ള യാത്രയിലെ രണ്ട് വിലങ്ങുതടികളായ മുത്തലാഖും കശ്മീരിനുള്ള പ്രത്യേക പദവിയും കേന്ദ്രം ഇതിനോടകം ഇല്ലാതാക്കി. സ്വാഭാവികമായും അടുത്ത നീക്കം മാവോവാദികള്‍ക്കു നേരെയായിരിക്കാനാണു സാദ്ധ്യതയെന്ന് ബി.ജെ.പി. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കലാവും മറ്റൊന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends