Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

സുപ്രീംകോടതിയിൽ ഇന്ന് കേന്ദ്രഗവണ്മെന്റിന്‌ തോൽവിയുടെ ദിവസം . മുഹമ്മദ് യുസഫ് തരിഗാമിയെ കാണുന്നതിനായി സീതാറാം യെച്ചൂരി നൽകിയ ഹർജിയിൽ യെച്ചൂരിക്ക് തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകനെ കാണാന്‍ സുപ്രീം കോടതി നല്‍കിയ അനുമതിയാണ് സര്‍ക്കാരിനേറ്റ ആദ്യതിരിച്ചടിയായിരുന്നു .. ഭരണഘടനയിലെ 370-ഉം 35 എ വകുപ്പും റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചതും സര്‍ക്കാരിന് തിരിച്ചടിയായി

28 AUGUST 2019 03:08 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതിയിൽ ഇന്ന് കേന്ദ്രഗവണ്മെന്റിന്‌ തോൽവിയുടെ ദിവസമായിരുന്നു. മുഹമ്മദ് യുസഫ് തരിഗാമിയെ കാണുന്നതിനായി സീതാറാം യെച്ചൂരി നൽകിയ ഹർജിയിൽ യെച്ചൂരിക്ക് തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകനെ കാണാന്‍ സുപ്രീം കോടതി നല്‍കിയ അനുമതിയാണ് സര്‍ക്കാരിനേറ്റ ആദ്യതിരിച്ചടിയായിരുന്നു ..ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ബഞ്ചിന് വിടാന്‍ കോടതി തീരുമാനിച്ചു.

കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കിയ ഭരണഘടനയിലെ 370-ഉം 35 എ വകുപ്പും റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചതും സര്‍ക്കാരിന് തിരിച്ചടി തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട് .

ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുകയും സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ടുള്ള തീരുമാനം ഈ മാസം അഞ്ചാം തീയതിയാണ് സര്‍ക്കാര്‍ കൈകൊണ്ടത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 4 മുതൽ ജമ്മുവിലും കാശ്മീരിലും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. . വാർത്താ വിനിമയബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കാശ്മീരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 14-ഓളം ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. അതില്‍ ജമ്മു കശ്മീരിലെ സിപിഐ എം നേതാവ് മുഹമ്മദ് യുസഫ് തരിഗാമിയെ ഹാജരാക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി യുമുണ്ടായിരുന്നു. മുഹമ്മദ് യുസഫ് തരിഗാമിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നുമാണ് ഹര്‍ജിയില്‍ യെച്ചൂരി പറയുന്നത്

തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ തരിഗാമിയെ യെച്ചൂരി ഇപ്പോള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. യുസഫ് തരിഗാമി എവിടെയാണെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹം ഇസെഡ് കാറ്റഗറി സുരക്ഷയില്‍ കഴിയുകയാണെന്നായിരുന്നു മേത്തയുടെ മറുപടി.

ഇസെഡ് കാറ്റഗറി ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം, ഒരു പൗരന് രാജ്യത്ത് എവിടെയും സന്ദര്‍ശിക്കാന്‍ അധികാരമുണ്ട്, അദ്ദേഹത്തെ തടയാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ഇതിന് ശേഷമാണ് യെച്ചൂരിയ്ക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ യെച്ചൂരി തരിഗാമിയെ സന്ദർശിക്കുകയല്ലാതെ മറ്റൊരു സ്ഥലത്തും പോകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഒരു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

ഇതൊരു രാഷ്ട്രീയ സന്ദര്‍ശനമായിരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രീനഗറില്‍ തരിഗാമിയെ സന്ദര്‍ശിക്കാന്‍ മാത്രമാണ് അനുമതിയെന്ന് കോടതി വ്യക്തമാക്കിയത്. മറ്റാരെയും കാണാന്‍ യെച്ചൂരിക്ക് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് യെച്ചൂരിക്ക് യാത്രാ അനുമതി നല്‍കിയത്. അതേസമയം കടുത്ത നിയന്ത്രണങ്ങളോടെയാണ് യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ അനുമതി നല്‍കിയതെന്നും ശ്രദ്ധേയമാണ്.
തരിഗാമി അടക്കമുള്ള സിപിഐഎം നേതാക്കളെ കാണാനായി ഈ മാസം ആദ്യം യെച്ചൂരി ജമ്മു കശ്മീരില്‍ എത്തിയിരുന്നുവെങ്കിലും സുരക്ഷാ സേന അദ്ദേഹത്തെ വിമാനത്താവളത്തില്‍ വച്ചു തന്നെ മടക്കി അയസിച്ചിരുന്നു.

370-ാം വകുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ബഞ്ചിന് വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഒക്ടോബറില്‍ കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിക്കും. അഡ്വ. എം.എല്‍ ശര്‍മയാണ് 370 -ാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് കേസ് ഭരണഘടന ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം. ഇത് തള്ളിയാണ് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചത്. നിയമവിരുദ്ധമായാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്നും ഗവര്‍ണര്‍ ഭരണം പോലും നിയമപരമായി ആ സമയത്ത് ഉണ്ടായിരുന്നില്ലെന്ന് അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.

ജമ്മു കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കിടെ കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ ഇടനിലക്കാരനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി തള്ളുകയും ചെയ്തു.

മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കാശ്മീര്‍ ടൈംസിന്റെ എക്സിക്യുട്ടീവ്‌ എഡിറ്ററായ അനുരാധ ബാസിന്‍ നല്‍കിയ ഹര്‍ജിയില്‍ വൃന്ദ ഗ്രോവറാണ് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായത്. 24 ദിവസമായി മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി അവര്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് കേന്ദ്രത്തിനും ജമ്മു കാശ്മീര്‍ സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ വിഷയത്തില്‍ ഇതുവരെ കോടതി ഇടപെടലുണ്ടായിരുന്നില്ല. കാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം അറസ്റ്റിലാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചുവെങ്കിലും സര്‍ക്കാര്‍ തടയുകയായിരുന്നു. സീതാറാം യെച്ചൂരിക്ക് തന്റെ പാര്‍ട്ടി പ്രവര്‍ത്തകനെ കാണാന്‍ അനുമതി നല്‍കിയതോടെ ഇനി സന്ദര്‍ശനത്തിനുള്ള വിലക്കുകളില്‍ അയവുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിലും സര്‍ക്കാരിന് എന്തെങ്കിലും നടപടിയെടുക്കേണ്ട സാഹചര്യമാണ് കോടതി നിര്‍ദ്ദേശം ഉണ്ടാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (7 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (7 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (7 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (7 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (7 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (7 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (7 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (7 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (8 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (8 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (8 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (8 hours ago)

Malayali Vartha Recommends