Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശിവസേന സഖ്യമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി

28 AUGUST 2019 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വീണ്ടും വഷളാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പിഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യത്തില്‍ ബി.ജെ.പി. നേതാക്കളാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ശിവസേന ആദിത്യ താക്കറെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നത്, ഇതുകൂടാതെ ബിജെപി രാജ് താക്കറെയ്‌ക്കെതിരെ റെയ്ഡ് നടത്തിയതുമെല്ലാം കൊണ്ടും ഇരുപാര്‍ട്ടികളും തമ്മില്‍ ബന്ധം മോശമാക്കിയിരിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ശിവസേന സഖ്യം വേണമെന്ന നിലപാടിലാണ്

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും ശിവസേനയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കുമെന്നും ബാക്കി സീറ്റുകള്‍ എന്‍.ഡി.എ.യിലെ മറ്റുപാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന നേതാവ് ഉദ്ധവ്‌ താക്കറെയും അറിയിച്ചത് കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. ശിവസേനയും ബി.ജെ.പി.യും 135 വീതം സീറ്റുകളിലും ബാക്കി 18 സീറ്റുകളില്‍ മറ്റുള്ളവരും മത്സരിക്കാനായിരുന്നു ധാരണ. എന്നാല്‍ ഇത്തരത്തിലുള്ള സീറ്റ് വിഭജനത്തോട് ബി.ജെ.പി. സംസ്ഥാന നേതാക്കൾക്ക് അനുകൂല സമീപനമല്ല ഉള്ളത്. സീറ്റുകൾ വിഭജിക്കുകയാണെങ്കിൽ പുതുമുഖങ്ങള്‍ക്ക് അവസരം കുറയുമെന്നാണ് ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ അഭിപ്രായം.

ശിവസേനയും ഇതുസംബന്ധിച്ച്‌ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ശിവസേനയുമായി സഖ്യം ചേരാതെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച്‌ ബി.ജെ.പി. ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റുവിഭജനത്തില്‍ തര്‍ക്കമില്ലെന്നും പക്ഷേ, സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒറ്റയ്ക്ക് നിന്നാലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടാനാകുമെന്നാണ് ബിജെപി നേതാക്കളില്‍ വലിയൊരു പങ്കും വിശ്വസിക്കുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച്‌ ഇരുപാര്‍ട്ടികളും 2014 ലില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ ബിജെപിക്ക് 122 സീറ്റ് കിട്ടി. ശിവസേന 63 സീറ്റില്‍ ഒതുങ്ങി. പക്ഷേ തിരഞ്ഞടുപ്പിന് ശേഷം വീണ്ടും ഇരുപാര്‍ട്ടികളും കൈകോര്‍ക്കുകയായിരുന്നു.

എന്നാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയാവുകയെന്നാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി സഖ്യം വേണ്ടെന്നാണ് നേതാക്കള്‍ ഒരേസ്വരത്തില്‍ പറയുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ വലിയ നേട്ടം ലഭിച്ചതിന്റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്. ശിവസേന ബിജെപിയുടെ കരുത്തിലാണ് നില്‍ക്കുന്നതെന്നും, ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു.

സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ പാട്ടീലിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പിടിമുറുക്കിയിരിക്കുകയാണ്. ശിവസേനയെ ആവശ്യമില്ലെന്നാണ് പാട്ടീല്‍ പ റയുന്നത്. 2014ല്‍ വലിയ കരുത്തില്ലാതിരുന്നിട്ടും 122 സീറ്റുകള്‍ ബിജെപി നേടി. ഇന്ന് മഹാരാഷ്ട്രയില്‍ ശക്തമാണ് ബിജെപിയെന്നും, ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാണെന്നും പാട്ടീല്‍ വിഭാഗം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍  (8 minutes ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു  (14 minutes ago)

പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്...പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ  (18 minutes ago)

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (25 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (6 hours ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (7 hours ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (7 hours ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (7 hours ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (7 hours ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (7 hours ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (7 hours ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (8 hours ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (8 hours ago)

Malayali Vartha Recommends