Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ശശി തരൂരിനെ തങ്ങൾക്ക് വേണം എന്ന പുതിയ ആവശ്യവുമായി പഞ്ചാബ്, രാജസ്ഥാൻ പി.സി.സികൾ

28 AUGUST 2019 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടം... വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌

തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷംതോൽവി ഏറ്റുവാങ്ങിയ കോൺഗ്രസ്സിന് വിവാദങ്ങളുമായി തട്ടിട്ടും മുട്ടിട്ടും നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അദ്ധ്യക്ഷ പദത്തിൽനിന്നുള്ള രാഹുൽഗാന്ധിയുടെ രാജിയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നിന്ന് ഒരുവിധം കരകയറിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഒരു വശത്ത് മോദി സ്തുതിയും അതിനോട് അനുബന്ധിച്ച് നടക്കുന്ന വാക്പോരും അരങ്ങേറുമ്പോൾ മറുവശത്ത് മോശം പ്രകടനത്തെച്ചോല്ലിയുള്ള വാദങ്ങളാണ് അരങ്ങേറുന്നത്. ജയറാം രമേശും മനു ആഷിഖ് സിംഗ്‌വിയും തരൂരുമാണ് മോദിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നത്. എന്നാൽ എല്ലാവരുടെയും വിമർശനങ്ങൾക്കും ഇരയാകേണ്ടി വന്നത് ശശി തരൂർ ആണ്. നല്ലതിനെ നല്ലതെന്ന് തന്നെ പറയണമെന്നാണ് തരൂർ വ്യക്തമാക്കിയത്. കാള പെറ്റു എന്നുകേട്ടപ്പോൾ തന്നെ കയറെടുക്കുന്ന ചിലർ ഇടം വലം നോക്കാതെ വിമർശിച്ചുകൊണ്ട് ഇരുന്നു. അതോടപ്പം തന്നെ മോദിയെ പ്രകീർത്തിക്കുന്നവർ ബിജെപിയിലേക്ക് പോകാം എന്ന് വരെ വ്യക്തമാക്കി.

കേരളത്തിന് ശശി തരൂരിനെ വേണ്ടെങ്കിൽ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചാബും രാജസ്ഥാനും.ലോക്‌‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരിയുടെ പ്രകടനം മോശമാണെന്ന് മുറവിളി കൂട്ടി ഉത്തരേന്ത്യൻ കോൺഗ്രസ് ഘടകങ്ങൾഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്തിന് പിന്നാലെയാണ് ശശി തരൂരിനെ തങ്ങൾക്ക് വേണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ചൗധരിയെ മാറ്റി തിരുവനന്തപുരം എം.പി ശശി തരൂരിനെ ആ ആസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് വിവിധ പി.സി.സികൾ തങ്ങളുടെ ആവശ്യം ഉന്നയിക്കുന്നത്. അധിർ രഞ്ജൻ ചൗധരിക്ക് ലോക്‌‌സഭയിൽ ഐക്യത്തോടെ പാർട്ടിയെ നയിക്കാൻ കഴിയുന്നില്ലെന്ന വിമർശനത്തോടെയാണ് പുതിയ ആവശ്യം ചില പി.സി.സികൾ ഉയർത്തുന്നത് തന്നെ.

പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്രവർത്തക സമിതിയ്ക്കിടെ രാജസ്ഥാൻ പി.സി.സി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് തരൂരിനെ ലോക്സഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ ഈ ആവശ്യവുമായി പഞ്ചാബ് പി.സി.സിയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ‌ഞ്ചാബ്, രാജസ്ഥാൻ പി.സി.സികൾ രേഖാമൂലം സോണിയഗാന്ധിക്ക് കത്തും നൽകിയിരിക്കുകയാണ്.

എന്നാൽ, കേരളത്തിലെ ചില നേതാക്കൾക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചനകൾ ലഭിക്കുന്നത്. മാത്രമല്ല, മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂർ വിവാദത്തിലുംപെട്ടിരിക്കുന്ന അവസ്ഥ ആയതിനാൽ കൂടുതൽ സാധ്യതയും ഇവർ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ചില നേതാക്കൾ മാത്രമാണ് രൂക്ഷമായാണ് തരൂരിനെതിരെ പ്രതികരിച്ചത് ചിലർ ഇപ്പോഴും മൗനത്തിലാണ്. തരൂരിനോട് വിശദീകരണം ചോദിക്കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡിനും തരൂരിനെതിരെ പരാതി പോയിട്ടുണ്ട്. എന്നാൽ, കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് ഭേദമില്ലാതെ രംഗത്ത് വന്നത് തരൂരിന് ദേശിയ തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണെന്ന ആക്ഷേപം ഇവരെ കാര്യമായി ചൊടിപ്പിച്ചതിനാലാവാം എന്ന് ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടാവുന്നുണ്ട്.

അധിർ രഞ്ജൻ ചൗധരിയെ ലോക്‌‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ട് അധികകാലമായിട്ടില്ല. അതിന് മുമ്പ് അദ്ദേഹത്തെ മാറ്റുന്നത് പാർട്ടിക്ക് വീണ്ടും ക്ഷീണമാവും. അതുകൊണ്ടുതന്നെ ശശി തരൂരിനെ ലോക്സഭാ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന പി.സി.സികളുടെ ആവശ്യത്തോട് ഹൈക്കമാൻഡ് എങ്ങനെ പ്രതികരിക്കുമെന്നതും വ്യക്തമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (2 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (3 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (3 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (4 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (4 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (4 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (4 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (4 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (5 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (6 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (6 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (6 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends