ശശി തരൂരിന്റെ മോഡി സ്തുതിക്കെതിരെ വീരപ്പ മൊയ്ലി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി.മോഡിയെ പുകഴ്ത്തി സംസാരിക്കുന്നവര്‍ കോണ്‍ഗ്രസിനു ഗുണമല്ല ചെയ്യുന്നതെന്ന് വീരപ്പ മൊയ്ലി വ്യക്തമാക്കി. മന്ത്രിമാരായി അധികാരം ആസ്വദിച്ചവര്‍ പ്രതിപക്ഷത്തെത്തിയപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയിലേക്കു പാലമിടുകയാണ് ഇവര്‍ ചെയ്യുന്നതെന്നും വീരപ്പമൊയ്ലി വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ശശി തരൂരിനെ പക്വതയുള്ള രാഷ്ട്രീയക്കാരനായി കണക്കാക്കിയിട്ടില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ എന്തെങ്കിലും പറയുന്നയാളാണ് തരൂര്‍. അതിനു ഗൗരവം കൊടുക്കേണ്ട കാര്യമൊന്നുമില്ല. അദ്ദേഹം കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങളെ കാണണം. ഇത്തരം ആളുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കണം. പോകേണ്ടവര്‍ നേരത്തെ തന്നെ പോവട്ടെ. പാര്‍ട്ടിക്കുള്ളില്‍നിന്ന് അതിനെ അട്ടിമറിക്കാന്‍ അവരെ അനുവദിക്കരുത് മൊയ്ലി വ്യക്തമാക്കി.
https://www.facebook.com/Malayalivartha