മുഹമ്മദ് യൂസുഫ് തരിഗാമിയെക്കാണാനായി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക്...
മുഹമ്മദ് യൂസുഫ് തരിഗാമിയെക്കാണാനായി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യാത്ര തിരിക്കുന്നത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തരിഗാമി ഈ മാസം അഞ്ചുമുതല്‍ നഗരത്തിലെ അതിസുരക്ഷാമേഖലയായ ഗുപ്കാര്‍ റോഡിലെ ഔദ്യോഗിക വസതിയില്‍ വീട്ടുതടങ്കലിലാണ.്
രണ്ടുതവണ ശ്രീനഗറില്‍ തരിഗാമിയെ കാണാനും സുഖവിവരമന്വേഷിക്കാനും യെച്ചൂരി എത്തിയെങ്കിലും കാണാതെ മടങ്ങേണ്ടി വന്നു. അതിനാലാണ് പിന്നെ സുപ്രീംകോടതിയെ സമീപിച്ചത്.
കശ്മീരിലെ നേതാക്കളെയെല്ലാം കരുതല്‍ തടങ്കലില്‍ വെച്ചും മിക്ക പ്രദേശങ്ങളും പട്ടാള കാവലിന് കീഴിലാക്കിയും കശ്മീരില്‍ പ്രത്യേക സുരക്ഷ നടപ്പിലാക്കിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്നാണ് സീതാറാം യെച്ചൂരി ഇന്നലെ കോടതി വിധി സമ്പാദിച്ചത്. സീതാറാം യെച്ചൂരിക്കൊപ്പം ഒരു സഹായിയും ഉണ്ടാകും. കോടതി ഉത്തരവുപ്രകാരം ഇന്ന് ശ്രീനഗറില്‍ എത്തുന്നുണ്ടെന്ന് അറിയിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിന് യെച്ചൂരി ഇന്നലെ തന്നെ കത്തയച്ചിരുന്നു.
ആരോഗ്യം മോശമായതിനാല്‍ സഹായം ആവശ്യമാണെന്നും ഒരു സഹായിയെ ഒപ്പം കൂട്ടുമെന്നും യെച്ചൂരി കത്തില്‍ പറഞ്ഞിട്ടുണ്ട്. യെച്ചൂരിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും, തരിഗാമി എവിടെയാണ് എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണം എന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha