മഥുരയില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ദമ്പതികള്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമം
മഥുരയില്‍ പോലീസ് സ്റ്റേഷനു മുന്നിലായി ദമ്പതികള്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സുരിര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് ഇന്നലെ രാവിലെ ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
തങ്ങളെ ഗ്രാമത്തിലുള്ള ചിലര്‍ ഉപദ്രവിക്കുന്നെന്ന പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജോഗീന്ദര്‍ (40) ഭാര്യ ചന്ദ്രാവതി എന്നിവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് സ്റ്റേഷനില്‍ രാവിലെ എത്തിയ ദമ്പതികള്‍ കൈയില്‍ കരുതിയ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവം നടന്നയുടന്‍ പോലീസുകാര്‍ ഉടന്‍ തന്നെ തീയണച്ചു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ ഇരുവരെയും ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉടന്‍ തന്നെ പ്രവേശിപ്പിച്ചു. ജോഗീന്ദറും ഭാര്യയും സുരീറിലെ ഇഷ്ടിക ചൂളയിലാണ് പണിയെടുക്കുന്നത്.
"
https://www.facebook.com/Malayalivartha