ജമ്മു കാശ്മീരിലെ പൂഞ്ചില മെന്ദര്‍ സെക്ടറില്‍ പാകിസ്ഥാന്റെ ആക്രമണം... തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കാശ്മീരില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം, ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മു കാശ്മീരിലെ പൂഞ്ചില മെന്ദര്‍ സെക്ടറില്‍ പാകിസ്ഥാന്റെ ആക്രമണം. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കാഷ്മീരില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. വെടിവയ്പിനു പുറമേ ഷെല്ലാക്രമണവും നടന്നതായും റിപ്പോര്‍ട്ടുകള്‍.
ഈ ആക്രണത്തിനെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. സ്ഥലത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്. ഇതിനു മുന്‍പ് പൂഞ്ചില്‍ ചൊവ്വാഴ്ചയും ബുധനാഴ്ച രജൗരി സെക്ടറിലും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha