ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും
ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ഗുസ്തിതാരം ബജ്റംഗ് പൂനിയക്കും പാരാ അത്ലറ്റ് ദീപാ മാലിക്കിനും സമ്മാനിക്കും .രണ്ട് മലയാളികള്‍ക്കും ഇന്ന് കായികപുരസ്കാരം നല്‍കും .
മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരം ബാഡ്മിന്റണ്‍ കോച്ച് യു വിമല്‍കുമാറും ധ്യാന്‍ചന്ദ് പുരസ്കാരം ഒളിംപിക് മെഡല്‍ ജേതാവായ മാനുവേല്‍ ഫ്രെഡറിക്സും ഏറ്റുവാങ്ങും.
എന്നാല്‍ ചെക് റിപ്പബ്ലിക്കില്‍ പരിശീലനം നടത്തുന്ന മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കില്ല.
"
https://www.facebook.com/Malayalivartha