പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജ. എസ് മണികുമാർ
മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
ജസ്റ്റിസ് ഋഷികേശ് റോയി അടക്കം നാലു ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്.ഋഷികേശ് റോയിക്ക് പുറമെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്‍, കൃഷ്ണ മുരാരി, എസ് രവീന്ദ്രഭട്ട് എന്നിവരെയാണ് കൊളീജിയം സുപ്രിംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്
22 വര്‍ഷം മദ്രാസ് ഹൈക്കോടതിയിലും കേന്ദ്ര ട്രൈബ്യൂണലുകളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുള്ള എസ് മണികുമാര്‍ 2006ല്‍ അഡീഷനല്‍ ജഡ്ജിയായി നിയമിതനായി. 2009 മുതല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാണ്. നേരത്തെ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.
മറ്റ് ഏഴ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെക്കൂടി നിയമിച്ചിട്ടുണ്ട്:
ജസ്റ്റിസ് വിക്രം നാഥ് - ഗുജറാത്ത് ഹൈക്കോടതി
ജസ്റ്റിസ് ജെ കെ മഹേശ്വരി - ആന്ധ്രാ പ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് അജയ് ലാംബ - ഗുവാഹത്തി ഹൈക്കോടതി
ജസ്റ്റിസ് രവിശങ്കർ ഝാ - പഞ്ചാബ് & ഹരിയാന ഹൈക്കോടതി
ജസ്റ്റിസ് എൽ നാരായണ സ്വാമി - ഹിമാചൽ പ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി - രാജസ്ഥാൻ ഹൈക്കോടതി
ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി - സിക്കിം ഹൈക്കോടതി
https://www.facebook.com/Malayalivartha