Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

ഭരണപരിചയമോ രാഷ്ട്രീയ പരിചയമോ ഇമ്രാന് ഇല്ല .രാഷ്ട്രീയം ക്രിക്കറ്റ് കളിപോലെ അത്ര എളുപ്പമല്ലെന്ന് ഇമ്രാനു മനസ്സിലായി വരുന്നതേയുള്ളൂ . സത്യത്തിൽ ഇമ്രാനിത് ചരിത്രം വെച്ചു നീട്ടിയ വലിയ ഒരു വെല്ലുവിളിയാണ്

30 AUGUST 2019 06:00 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പേടിപ്പിക്കുന്ന ഇമ്രാൻ പാക്കിസ്ഥാനിൽ പ്രത്യേക റോളുകളൊന്നുമില്ലാത്ത നാമമാത്ര പ്രധാനമന്ത്രി മാത്രം .. പാകിസ്ഥാനിൽ അധികാരം പട്ടാളത്തിനാണ് .പാക്കിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാക്ക് സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചെന്ന് അമേരിക്ക വെളിപ്പെടുത്തി.

പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാൻ അധികാരമേറ്റതോടെയാണ് സൈന്യം വീണ്ടും നിയന്ത്രണം ഏറ്റെടുത്തതെന്നും യുഎസ് ജനപ്രതിനിധിസഭയിലെ ഗവേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നുണ്ട് .ഭരണപരിചയമോ രാഷ്ട്രീയ പരിചയമോ ഇമ്രാന് ഇല്ല .രാഷ്ട്രീയം ക്രിക്കറ്റ് കളിപോലെ അത്ര എളുപ്പമല്ലെന്ന് ഇമ്രാനു മനസ്സിലായി വരുന്നതേയുള്ളൂ . സത്യത്തിൽ ഇമ്രാനിത് ചരിത്രം വെച്ചു നീട്ടിയ വലിയ ഒരു വെല്ലുവിളിയാണ്.

നവാസ് ഷെരീഫിനെ എങ്ങനെയെങ്കിലും പുകച്ചു പുറത്തു ചാടിക്കുക എന്ന ഗൂഡ്ഡലക്ഷ്യത്തോടെയാണ് സൈന്യവും ഇമ്രാനുമായുള്ള അവിശുദ്ധകൂട്ടുകെട്ട് തുടങ്ങിയത്. ഫലത്തിൽ നടന്നത് അതുമാത്രമാണ്.

'നവ പാക്കിസ്താന്‍' മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇമ്രാന്‍ ഒരു കോടി പുതിയ തൊഴിലവസരങ്ങളും നിര്‍ധനര്‍ക്കായി 50 ലക്ഷം വീടുകളുമാണ് വാഗ്ദാനം ചെയ്തിരുന്നത് . എന്നാൽ ഇതൊന്നും നടപ്പിലാക്കാൻ ഇമ്രാന് കഴിഞ്ഞില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രശ്നം നേരിടുന്ന അവസ്ഥയിൽ ഇമ്രാന്റെ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കഴിഞ്ഞില്ല.. അതേസമയം ഭീകരപ്രസ്ഥാനങ്ങൾ തഴച്ചുവളരുകയും ചെയ്തു.

ഇപ്പോൾ വിദേശ സഹായം ചോദിച്ചും ചെലവ് ചുരുക്കിയും എങ്ങനെയും പിടിച്ചു നിൽക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇമ്രാന് മുന്നിലുള്ളൂ .

പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ് വേളയിൽ ഇമ്രാന് സഹായകമാകും വിധം ആഭ്യന്തര രാഷ്ട്രീയ തലങ്ങളിൽ സേന ഇടപെടൽ നടത്തിയിരുന്നു. . നവാസ് ഷെരീഫിനെ പുറത്താക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ‘നവ പാക്കിസ്ഥാൻ’ നിർമിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാൻ ഭരണത്തിലെത്തിയത്.

മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാൻ അവതരിപ്പിച്ചതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു. പുതുതായി വിദേശ ധനസഹായം തേടിയും സർക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനിൽക്കാനുളള സാഹചര്യമാണ് ഇത് പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നു റിപ്പോർട്ട് വിശദീകരിക്കുന്നു

ഇമ്രാന്റെ സ്വപ്നങ്ങളില്‍ പറയുന്ന 'പ്രവാചകന്റെ ഭരണക്രമം' എന്നാല്‍ പാക്കിസ്താന് പുതുമയല്ല. നേരത്തെ തന്നെ അത്തരമൊരു പരീക്ഷണം നടന്നിരുന്നു. 1977 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കൈയില്‍ ഒത്തുചേര്‍ന്ന ഒമ്പതു പാര്‍ട്ടികളുടെ മുന്നണി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള മതേതര സര്‍ക്കാറിനെ അട്ടിമറിച്ച് പാകിസ്താനില്‍ ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, സിയാ ഉല്‍ ഹഖിന്റെ നേതൃത്വത്തില്‍നടന്ന പട്ടാള അട്ടിമറി ഈ ശ്രമം തകര്‍ത്തു. ഇസ്ലാമികവല്‍കരണത്തിന്റെ മറവിലുള്ള ഒരു ദശകം നീണ്ട സൈനിക ഭരണത്തിനാണ് പിന്നീട് പാക്കിസ്താന്‍ സാക്ഷ്യം വഹിച്ചത്.

ഇമ്രാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നാല്‍, ഇന്ത്യയോടുള്ള നിലപാട് കൂടുതല്‍ അക്രമാസക്തമാകുമെന്ന തോന്നല്‍ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു.. പാക്കിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം മലിനമാക്കപ്പെട്ടെന്ന തോന്നലാണ് തിരഞ്ഞെടുപ്പു വേളയിൽ നവാസ് ഷെരീഫിനെതിരെ സൃഷ്ടിക്കപ്പെട്ടത്. സൈന്യവും ജുഡിഷ്യറിയും ഇമ്രാന്റെ പാർട്ടിക്കു ഗുണകരമാകും വിധം ‘അവിശുദ്ധ സന്ധി’യിലായിരുന്നു .

നവാസ് ഷെരീഫിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. ഷെരീഫിന്റെ പാർട്ടിയെ ദുർബലപ്പെടുത്താനും ഇമ്രാന്റെ പാർട്ടിക്ക് അധികാരത്തിലേക്കു ഏങ്ങനെയും വഴിയൊരുക്കാനും ശ്രമമുണ്ടായി. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാർട്ടികളും സംഘടനകളും പാക്കിസ്ഥാനിൽ വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

സൈന്യത്തിന്റെ സഹായത്തോടെ അധികാരത്തിൽ വന്ന ഇമ്രാൻ ഇപ്പോൾ സൈന്യവും കൈവിട്ടുമാറ്റാന്. പാകിസ്താനിലെ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും സൈനിക ഭരണമാണ് ആഗ്രഹിക്കുന്നതും . അതുകൊണ്ടു തന്നെ ആഭ്യന്തര കാര്യങ്ങളിൽ അവസാനവാക്കായി വരുന്നത് സൈന്യത്തിന്റെ തീരുമാനമാണ്. ഫലത്തിൽ ഇമ്രാൻ വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (3 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (4 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (4 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (4 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (4 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (5 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (6 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (6 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (6 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (7 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (7 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (7 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (8 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (8 hours ago)

Malayali Vartha Recommends