ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി, പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിനുശേഷമേ മൊഴിയെടുക്കൂ, ഒരു മാസത്തെ ചികിത്സയ്ക്കുശേഷമാണ് പെണ്‍കുട്ടി അപകടനില തരണം ചെയ്തത്
ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി. പെണ്‍കുട്ടി അപകടനില തരണം ചെയ്തു. ഇതുവരെ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ മൊഴി എടുക്കുകയുള്ളൂ. പെണ്‍കുട്ടിയുടെ അഭിഭാഷകനും എയിംസില്‍ ചികിത്സയിലാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ലക്നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍നിന്നും എയിംസില്‍ എത്തിച്ചത്.
ജൂലൈ 28നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര് അപകടത്തില്‍ മരിച്ചു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്ഗാറിനെതിരെയാണ് പെണ്‍കുട്ടി ബലാല്‍സംഗ പരാതി നല്‍കിയിട്ടുള്ളത്.
പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്.
https://www.facebook.com/Malayalivartha