Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

മസൂദ് അസറിന്റെ പിൻബലത്തിൽ പാകിസ്ഥാന്റെ ഭീഷണി ..ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്..കത്തയച്ചിരിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് എന്ന് സംശയിക്കുന്നതായി പോലീസ്

16 SEPTEMBER 2019 02:38 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ വീണ്ടും പ്രകോപനത്തിന് ഒരുങ്ങുന്നു.. ഇത്തവണ ഭീഷണി പെടുത്തുന്നത് മസൂദ് അസറിന്റെ പിൻബലത്തിൽ ആണ് ..ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ ബലത്തിലാണ് ഇപ്പോൾ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കോപ്പുകൂട്ടുന്നത്
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകർക്കുമെന്ന ഭീഷണിക്കത്താണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് .. ഹരിയാനയിലെ രേവാരി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്നാണ് ജെയ്ഷെ മുഹമ്മദിന്റെ പേരിൽ ഭീഷണി കത്ത് അയച്ചിരിക്കുന്നത് . ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്. കറാച്ചിയിൽ നിന്നും മസൂദ് എന്ന വ്യക്തിയാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നതെന്നു പോലീസ് സ്ഥിരികരിച്ചു.
കത്തയച്ചിരിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് എന്ന സംശയത്തിലാണ് പോലീസ്. ഭീഷണി സന്ദേശത്തെ തുടർന്ന് രേവാരി റെയിൽവേ സ്റ്റേഷൻ അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയായ മസൂദ് അസറിനെ പാകിസ്താൻ രഹസ്യമായാണ് ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. മസൂദ് അസറിനെ മുൻനിർത്തി രാജ്യമെമ്പാടും പാകിസ്താൻ വമ്പൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇതിനെ തുടർന്ന് രാജ്യത്ത് വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ജമ്മു–സിയാല്‍കോട്ട്, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടകളുണ്ട്.

മസൂദ് അസ്ഹറിന്റെ പേരില്‍ നിലവില്‍ അഞ്ച് ഭീകരവാദ കേസുകളാണ് നിലനില്‍ക്കുന്നത്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണവും ഉള്‍പ്പെടും. 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിൽ ആയിരുന്നുവെന്നാണ് പാകിസ്താൻ അവകാശപ്പെട്ടിരുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരർ കടലിന് അടിയിലൂടെ ആക്രമണം നടത്താൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമ്പതോളം ജെയ്ഷെ ഭീകരർ ആഴക്കടലിൽ ഡൈവിംഗ് പരിശീലനം നേടിയെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം അതിർത്തിയിൽ നുഴഞ്ഞുകയരാനും ജെയ്ഷെ ഭീകരർ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും പാക് ചാരനെ പിടികൂടിയിരുന്നു. സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പാക് സേനയുടെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയല്‍കോട്ട്- ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു

പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു. മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണ് പട്ടികയിലുള്ളത്..ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദത്തെതുടര്‍ന്ന് അസ്ഹറിനെ ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരപട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് .ജയില്‍ മോചിതനാക്കിയതോടെ ആഗോള സമൂഹത്തിന് നല്‍കിയ ഉറപ്പുകള്‍ കൂടിയാണ് പാക്കിസ്ഥാന്‍ ഇപ്പോൾ ലംഘിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (6 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (6 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (6 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (7 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (9 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (9 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (9 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (10 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (10 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (10 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (10 hours ago)

Malayali Vartha Recommends