ചൂണ്ടയിൽ കുരുങ്ങിയ മീനിനെ കണ്ടു ഞെട്ടി വൃദ്ധൻ ; കുരുങ്ങിയത് മീനല്ല ; സംഭവം ഇങ്ങനെ
മീൻ പിടിക്കാൻ ചൂണ്ടയെറിഞ്ഞ വൃദ്ധന്റെ ചൂണ്ടയില്‍ കുടുങ്ങിയ വന്‍ മൽസ്യം കണ്ട് വൃദ്ധൻ ഞെട്ടി. മീനിന് പകരം ചൂണ്ടയിൽ കുരുങ്ങിയത് മുതല. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ കടലില്‍ ചെറുവള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ വൃദ്ധന്റെ ചൂണ്ടയിലാണ് മുതല കുടുങ്ങിയത്. ചൂണ്ടയിൽ ഭാരം അനുഭവപ്പെട്ടെങ്കിലും മുഴു(കാറ്റ് ഫിഷ്) മൽസ്യം ഏന് കരുതി വൃദ്ധന് ചൂണ്ട വലിച്ച് കയറ്റുകയായിരുന്നു . ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ അകത്താക്കുന്നതിനിടെ മുതലയുടെ വായില്‍ ചൂണ്ട കുരുങ്ങിയതാകാം എന്നാണ് നിഗമനം.
ചൂണ്ട വള്ളി അയച്ച് കൊടുത്തെങ്കിലും ചെറുബോട്ടിന് പിന്നാലെ മുതല നീന്തുകയുണ്ടായി. ഈ ചിത്രങ്ങള്‍ വൃദ്ധനൊപ്പമുണ്ടായിരുന്നയാൽ പകർത്തുകയും ചെയ്തു. മുതലയെ പോകാൻ അനുവദിച്ചിട്ടും പോകാതെ അവർക്ക് പിന്നാലെ പോകുകയായിരുന്നു ചൂണ്ടയില്‍ കുടുങ്ങിയ ഭീകരന് എന്ന കുറിപ്പോടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മുതലയുടെ ശല്യം കൂടുതലുള്ള സ്ഥലമാണ് ഇവിടെ . സമാനമായ സംഭവം നടന്നിരുന്നു . റോഡിലെ വെള്ളത്തില്‍ കയറിക്കിടക്കുന്ന മുതലകള്‍ക്കിടയില്‍ വിനോദ സഞ്ചാരികളുടെ കാര്‍ കുടുങ്ങിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha