യാത്രക്കാരന്റെ ബാഗില്‍നിന്ന് മാങ്ങ മോഷ്ടിച്ച ഇന്ത്യക്കാരനായ വിമാനത്താവള ജീവനക്കാരനെ നാടുകടത്തും

ഇന്ത്യക്കാരനായ വിമാനത്താവള ജീവനക്കാരന്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് മാങ്ങ മോഷ്ടിച്ചതിന് യുഎഇ കോടതി അയാളെ നാടുകടത്താന്‍ ഉത്തരവിട്ടു. ഇരുപത്തിയേഴുകാരനായ ജീവനക്കാരന്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് രണ്ടു മാങ്ങകള്‍ മോഷ്ടിച്ചത്.
ആറു ദിര്‍ഹം വിലവരുന്ന മാങ്ങ മോഷ്ടിച്ച കേസില്‍ ഇയാള്‍ 5000 ദിര്‍ഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഇയാളെ നാടുകടത്തും. ദുബായ് വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. ലഗേജ് തുറന്നു മാങ്ങയെടുക്കുന്നത് സിസിടിവിയില്‍ കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദാഹിച്ചു വലഞ്ഞ് വെള്ളം തിരയുന്നതിനിടെ ഒരു ബാഗേജില്‍ കണ്ട മാങ്ങ എടുക്കുകയായിരുന്നുവെന്ന് യുവാവ് കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും മറ്റു വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha