Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

പാക്കിസ്ഥാൻ പാരയാകുന്നത് ഇങ്ങനെയും ....! അല്ല കോയ അപ്പൊ രണ്ട് പാക്കിസ്ഥാനോ ?

22 OCTOBER 2019 06:34 PM IST
മലയാളി വാര്‍ത്ത

അല്ല നിങ്ങൾ പാകിസ്താനി അല്ലെ എന്ന് ആരേലും നമ്മളോട് ചോദിച്ചാൽ പരിഹാസരൂപേനെ ഒരുപക്ഷെ അങ്ങനെ ഒരു ചോദ്യം ഫേസ് ചെയ്തു എന്ന് ഇരിക്കട്ടെ ..എങ്ങനെ ദേഷ്യം വരാതിരിക്കും .കാരണം മറ്റൊന്നുമല്ല നമ്മുടെ സ്വന്തം സൈനികരെ വധിക്കുന്ന കൊടും ഭീകരവാദികളെ പലപ്പോഴയായി പൊട്ടി വളർത്തുന്ന പാക്കിസ്ഥാൻ ഇന്ത്യയുടെ സുഹൃത്ത് വലയത്തിൽ ഇല്ല എന്ന് തന്നെ പറയാം . എന്നാൽ നമ്മുടെ ഭാരതമണ്ണിൽ പാകിസ്ഥാൻ ഉണ്ടെന്ന് പറഞ്ഞാലോ ...എന്നാൽ ബിഹാറിൽ അങ്ങനെ ഒരു ഗ്രാമം ഉണ്ട് ..ആ ഗ്രാമത്തിന്റെ പേരാണ്.

പാകിസ്ഥാൻ ടോല എന്ന ചെറുഗ്രാമം. പഞ്ചായത്ത് സിംഘിയ. ബ്ലോക്ക് ശ്രീനഗർ. ജില്ല പൂർണിയ. . 1947-ന് മുമ്പ് മുസ്ലിം കുടുംബങ്ങൾ ഇവിടെ പാർത്തുപോന്നിരുന്നു. സ്വാതന്ത്ര്യാനന്തരം കിഴക്കൻ പാകിസ്ഥാനിലേക്ക് കുടിയേറാൻ ആഗ്രഹിച്ച മുസ്ലിങ്ങൾ, ഇവിടം വിട്ടുപോയപ്പോൾ ഗ്രാമത്തിലെ തങ്ങളുടെ ഭൂമി പരിസരവാസികളായ സാന്താൾ ഗോത്രവംശജർക്ക് ദാനമായി നൽകി. തങ്ങൾക്ക് അധിവസിക്കാനും കൃഷിചെയ്യാനും ഭൂമി വെറുതെ നൽകിയ മനുഷ്യരോടുള്ള നന്ദി സൂചകമായി അവർ ഗ്രാമത്തിന് പാകിസ്ഥാൻ ടോല എന്ന് പേരിട്ടു. പൂർണിയ ജില്ല ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. വറ്റിത്തുടങ്ങിയ ഒരു നദിയാൽ പുറംലോകത്തിൽ നിന്ന് വേർപിരിക്കപ്പെട്ടിരിക്കുന്നു ഈ ഗ്രാമം.

നദിക്ക് മുകളിലൂടെയുള്ള പാലമാണ് അവിടേക്കുള്ള ഗ്രാമീണരുടെ ഒരേയൊരു കണക്ഷൻ. ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള ആധുനിക സൗകര്യങ്ങളുമില്ല. ആകെയുള്ള സ്‌കൂൾ കിലോമീറ്ററുകൾ അകലെ പട്ടണത്തിലാണ്. പേര് പാകിസ്ഥാൻ എന്നായതുകൊണ്ടാണോ എന്നറിയില്ല, വികസനം ഈ ഗ്രാമത്തിലേക്ക് എത്തിനോക്കിയിട്ടില്ല ഇതുവരെ. ഏഴാം ക്‌ളാസ്സുവരെ കഷ്ടിച്ച് പഠിക്കുന്നതോടെ പെൺകുട്ടികളുടെ പഠിത്തം അവസാനിക്കുകയായി. നല്ലൊരു ആശുപത്രിയില്ല, ബസ് സർവീസില്ല. ഉജ്വല സ്‌കീം, ഹർ ഘർ ശൗചാലയ് സ്‌കീം തുടങ്ങിയ സർക്കാർ സ്കീമുകളെല്ലാം കടലാസിൽ മാത്രമൊതുങ്ങുന്നു. അഞ്ചുവർഷം കൂടുമ്പോൾ വാഗ്ദാനങ്ങൾ നൽകി വോട്ടുനേടിയെടുക്കാൻ മാത്രമേ രാഷ്ട്രീയക്കാരും വരാറുള്ളൂ എന്ന് ഗ്രാമീണർ പറയുന്നു.

ഇരുപത്തഞ്ചോളം സാന്താൾ കുടുംബങ്ങളിലായി ആകെ ആയിരത്തിൽ പരം ജനങ്ങൾ ഇവിടെ പാർക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ നെഞ്ചിൽ പെരുമ്പറയടിക്കുന്നത് ഈ ഗ്രാമക്കാർക്കാണ്. അയൽ ഗ്രാമങ്ങൾ എന്നും പരിഹാസത്തോടെ മാത്രം പറയുന്ന പേരാണ് പാകിസ്ഥാൻ ടോല എന്ന ഗ്രാമത്തിന്റേത്. അവിടേക്ക് ആർക്കും മക്കളെ വിവാഹം ചെയ്തയക്കാൻ താല്പര്യമില്ല. തിരിച്ച് കൊണ്ടുവരാനും. തങ്ങളുടെ ഗ്രാമത്തിന്മേൽ അനാവശ്യമായി ഏച്ചുകൂട്ടപ്പെട്ട പാകിസ്ഥാൻ എന്ന പേര് ഒന്ന് മായ്ച്ചുകിട്ടാൻ വേണ്ടിയുള്ള ഗ്രാമീണരുടെ പ്രയത്നങ്ങൾ ഏറെക്കാലമായി നടക്കുന്നു. പേര് പാകിസ്താനെന്നാണെങ്കിലും, ഇവിടെ കഴിഞ്ഞുപോന്നിരുന്ന സാന്താൾ ഗോത്രജർ തികഞ്ഞ ഹിന്ദുമത വിശ്വാസികളാണ്. ഒരൊറ്റ മുസ്ലിങ്ങളും ഇന്നിവിടെ താമസമില്ല. പേരിനൊരു പള്ളി പോലും ഇന്നിവിടെയില്ല. എന്നിട്ടും ഈ പ്രദേശം ഇന്നലെ വരെയും അറിയപ്പെട്ടിരുന്നത് പാകിസ്ഥാൻ എന്നായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (8 minutes ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (9 minutes ago)

തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.  (21 minutes ago)

രാഹുൽ തിരുവനന്തപുരത്ത്.. നേരെ കോടതിയിലേക്ക്...ഇന്ന് ജാമ്യം 5 കാരണങ്ങൾ ഇത്..!അതിജീവിതയും രാഹുലും അടച്ചിട്ട മുറിയിൽ ഉടൻ  (49 minutes ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (57 minutes ago)

ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം  (1 hour ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (1 hour ago)

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (1 hour ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (1 hour ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (1 hour ago)

ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം  (2 hours ago)

ഇമ്രാൻ ഖാനെ അസിം മുനീർ പീഡിപ്പിച്ചു  (2 hours ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം.  (2 hours ago)

മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ്...  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും....  (2 hours ago)

Malayali Vartha Recommends